---
title: "കുരിയാടി ഭണ്ഡാരം കവർച്ച; ആർക്കും പരാതിയില്ലെന്ന് പൊലീസ് "
english_title: "Robbery of Kuriyadi treasury; Police says no one has complained"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65053/robbery-of-kuriyadi-treasury-police-says-no-one-has-complained"
published_at: "2022-08-30T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d87e9ad457_bhandaram.jpg"
keywords: []
---

# കുരിയാടി ഭണ്ഡാരം കവർച്ച; ആർക്കും പരാതിയില്ലെന്ന് പൊലീസ് 

> **Lead Summary:** **വടകര:** തീരദേശത്തുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കവർച്ച. ആർക്കും പരാതിയില്ലെന്ന് പൊലീസ്. കുരിയാടി ശ്രീകുറുംബ ഭഗവതിക്ഷേത്ര മതിൽക്കെട്ടിനകത്തെ ഗുളികന്റെ ഭണ്ഡാരവും നമ്പോലന്റെ വളപ്പിൽ കുടുംബക്ഷേത്രത്തിലെയും ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ കൊണ്ടുപോയി.

## Article Content

**വടകര:** തീരദേശത്തുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കവർച്ച. ആർക്കും പരാതിയില്ലെന്ന് പൊലീസ്. കുരിയാടി ശ്രീകുറുംബ ഭഗവതിക്ഷേത്ര മതിൽക്കെട്ടിനകത്തെ ഗുളികന്റെ ഭണ്ഡാരവും നമ്പോലന്റെ വളപ്പിൽ കുടുംബക്ഷേത്രത്തിലെയും ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ കൊണ്ടുപോയി.

ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെ ഗുളികന്റെ ഭണ്ഡാരം ഇന്നലെ രാവിലെ ഒരു കിലോമീറ്റർ അകലെ റെയിൽപ്പാളത്തിനടുത്ത് തുറക്കാൻകഴിയാതെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.

അറക്കൽകണ്ടി മുത്തപ്പൻ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവും കവർന്നിട്ടുണ്ട്. ക്ഷേത്രകമ്മിറ്റി ഓഫീസിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്.

നമ്പോലന്റെവളപ്പിൽ കുടുംബക്ഷേത്രത്തിൽനിന്ന് കവർന്ന ഭണ്ഡാരത്തിലെ പട്ടുകളും പട്ടുകൾക്കകത്തുള്ള സ്വർണത്തിന്റെ ചെറിയതാലികളും പിന്നീട് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. പോലീസെത്തി പരിശോധന നടത്തി. ആർക്കും പരാതിയില്ലാത്തതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65053/robbery-of-kuriyadi-treasury-police-says-no-one-has-complained)