---
title: "ലയണ്‍സ് ക്ലബ്ബ് ഓര്‍ക്കാട്ടേരി കുട്ടികളുടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി "
english_title: "Lions Club Orchateri conducted an eye checkup camp for children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65150/lions-club-orchateri-conducted-an-eye-checkup-camp-for-children"
published_at: "2022-08-30T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dcc68007e5_camp.jpg"
keywords: []
---

# ലയണ്‍സ് ക്ലബ്ബ് ഓര്‍ക്കാട്ടേരി കുട്ടികളുടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി 

> **Lead Summary:** **ഓര്‍ക്കാട്ടേരി : ** ലയണ്‍സ് ക്ലബ്ബ് ഓര്‍ക്കാട്ടേരി കുട്ടികളുടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി. തോടന്നൂര്‍ സബ്ബ് ജില്ലയിലെ ബി ആർ സി യുടെയും വിഷന്‍ പോയിന്റ് ഐ ക്ലിനിക്ക് & ഓപ്റ്റിക്കല്‍സ് ആയഞ്ചേരിയുടെയും സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**ഓര്‍ക്കാട്ടേരി : ** ലയണ്‍സ് ക്ലബ്ബ് ഓര്‍ക്കാട്ടേരി കുട്ടികളുടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി. തോടന്നൂര്‍ സബ്ബ് ജില്ലയിലെ ബി ആർ സി യുടെയും വിഷന്‍ പോയിന്റ് ഐ ക്ലിനിക്ക് & ഓപ്റ്റിക്കല്‍സ് ആയഞ്ചേരിയുടെയും സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കണ്ണടകള്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് സൗജന്യമായി നല്‍കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.തോടന്നൂര്‍ ബി ആർ സി യില്‍ ചേര്‍ന്നക്യാമ്പിനോട് അനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ ഓര്‍ക്കാട്ടേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കുനിയില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

അഡീഷണല്‍ കേബിനറ്റ് സെക്രട്ടറി ദാമോദരന്‍. പി. ഉദ്ഘാടനം ചെയ്തു. ലിനിഷ് മാസ്റ്റര്‍ ബിപിസി, രാഘവന്‍ നൂഞ്ഞിയില്‍, പ്രഭാകരന്‍ ടി.എന്‍.കെ, രാജന്‍ ആര്‍.കെ. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65150/lions-club-orchateri-conducted-an-eye-checkup-camp-for-children)