---
title: "ജനകീയ ജാഗ്രത; ആയഞ്ചേരിയിൽ ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു "
english_title: "popular vigilance; A meeting of the Janakiya Jagurta Samiti was held in Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65166/popular-vigilance-a-meeting-of-the-janakiya-jagurta-samiti-was-held-in-ayanchery"
published_at: "2022-08-30T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ddd0690b07_yogam.jpg"
keywords: []
---

# ജനകീയ ജാഗ്രത; ആയഞ്ചേരിയിൽ ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു 

> **Lead Summary:** **വടകര: **ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആയഞ്ചേരിയിൽ ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു. ലഹരി വിതരണം, ഉല്പാദനം, കടത്ത്, എന്നിവ തടയുന്നതിനായി കുറ്റ്യാടി നിയമസഭ നിയോജകമണ്ഡലം ജനകീയ ജാഗ്രത സമിതി യോഗം ആയഞ്ചേരിയിലെ എം എൽ എ ക്യാമ്പ് ഓഫീസിൽ ചേർന്നു.

## Article Content

**വടകര: **ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആയഞ്ചേരിയിൽ ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു. ലഹരി വിതരണം, ഉല്പാദനം, കടത്ത്, എന്നിവ തടയുന്നതിനായി കുറ്റ്യാടി നിയമസഭ നിയോജകമണ്ഡലം ജനകീയ ജാഗ്രത സമിതി യോഗം ആയഞ്ചേരിയിലെ എം എൽ എ ക്യാമ്പ് ഓഫീസിൽ ചേർന്നു.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത അദ്ധ്യക്ഷത വഹിച്ചു. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ സ്വാഗതം പറയുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ .വില്ല്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി,ആയഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.അഷറഫ് എന്നിവർ സംസാരിച്ചു.

ജനകീയ കമ്മറ്റികൾ പഞ്ചായത്ത് വാർഡ് തലത്തിൽ ശക്തമാക്കുന്നതിനും ബോധവൽക്കരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65166/popular-vigilance-a-meeting-of-the-janakiya-jagurta-samiti-was-held-in-ayanchery)