---
title: "മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃക്യാമ്പ് സംഘാടക സമിതി ഓഫീസ് തുറന്നു "
english_title: "Muslim Youth League district leadership camp organizing committee office opened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65210/muslim-youth-league-district-leadership-camp-organizing-committee-office-opened"
published_at: "2022-08-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e189dc6db2_yuva_vicharam.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃക്യാമ്പ് സംഘാടക സമിതി ഓഫീസ് തുറന്നു 

> **Lead Summary:** **വടകര: **മുസ്ലിം യൂത്ത് ലീഗ് അകം പൊരുൾ സംഘടനാ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള നേതൃക്യാമ്പ് യുവ വിചാരം സെപ്തംബർ 9, 10 തിയ്യതികളിൽ ഓർക്കാട്ടേരിയിൽ നടക്കും.സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുല്ല നിർവ്വഹിച്ചു. സംഘാടക സമിതി ട്രഷറർ അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **മുസ്ലിം യൂത്ത് ലീഗ് അകം പൊരുൾ സംഘടനാ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള നേതൃക്യാമ്പ് യുവ വിചാരം സെപ്തംബർ 9, 10 തിയ്യതികളിൽ ഓർക്കാട്ടേരിയിൽ നടക്കും.സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുല്ല നിർവ്വഹിച്ചു. സംഘാടക സമിതി ട്രഷറർ അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ്ജില്ലാ ജന:സെക്രട്ടറി ടി.മൊയ്തീൻകോയ, ഒ.കെ.കുഞ്ഞബ്ദുല്ല,എം.പി.ഷാജഹാൻ, ഹാരിസ് കൊത്തിക്കുടി, വി.അബ്ദുൽ ജലീൽ, പി.പി.ജാഫർ, എം.ആർ.നാസർ, അൻസീർ പനോളി, ഇ.പി.സലിം, അൻസാർ ഓറിയോൺ, പി.കെ.ജമാൽ, പോക്കർ പുലുവക്കണ്ടി, അമ്മദ് കണിയാംങ്കണ്ടി, കോമത്ത് അബൂബക്കർ, എം.കെ.യൂസുഫ് ഹാജി, മുസ്തഫ മുട്ടുങ്ങൽ, ഹാഫിസ് മാതാഞ്ചേരി, അറഫ മൊയ്തു ഹാജി, നവാസ്.കെ.കെ, കെ.കെ.റഫീഖ്മാസ്റ്റർ, റിയാസ് കുനിയിൽ, അമീർ വളപ്പിൽ എം.കെ.ഇസ്മായിൽ,പ്രസംഗിച്ചു.

ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് / മുനിസിപ്പൽ/ മേഖല പ്രസിഡൻ്റ്, ജന. സിക്രട്ടറിമാർ ഉൾപ്പെടെ 346 അംഗങ്ങളാണ് നേതൃക്യാമ്പിൽ പങ്കെടുക്കുന്നത്. ജന: കൺവീനർ മിസ്ഹബ് കീഴരിയൂർ സ്വാഗതവും കൺവീനർ ഷുഹൈബ് കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65210/muslim-youth-league-district-leadership-camp-organizing-committee-office-opened)