---
title: "80 കുപ്പി മദ്യം; മാഹിയിൽനിന്ന് മദ്യം കടത്തിയ യുവാവ്  പൊലീസ് പിടിയിലായി"
english_title: "80 bottles of liquor; The police arrested the youth who smuggled liquor from Mahi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65266/80-bottles-of-liquor-the-police-arrested-the-youth-who-smuggled-liquor-from-mahi"
published_at: "2022-08-31T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ec67174838_arrest.jpg"
keywords: []
---

# 80 കുപ്പി മദ്യം; മാഹിയിൽനിന്ന് മദ്യം കടത്തിയ യുവാവ്  പൊലീസ് പിടിയിലായി

> **Lead Summary:** **വടകര: **മാഹിയിൽനിന്ന് കടത്തുകയായിരുന്ന 80 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. അഴിയൂർ മൂന്നാംഗേറ്റിനു സമീപം ചോമ്പാല പൊലീസ് പിടിച്ചെടുത്തു.

## Article Content

**വടകര: **മാഹിയിൽനിന്ന് കടത്തുകയായിരുന്ന 80 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. അഴിയൂർ മൂന്നാംഗേറ്റിനു സമീപം ചോമ്പാല പൊലീസ് പിടിച്ചെടുത്തു.

കരിയാട് സ്വദേശി സുഖീഷി(36)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഐ. മനീഷ്, വാസുദേവൻ, സിവിൽ പൊലീസ് ഓഫീസർ സുമേഷ്, വിപിൻ, രജിത്ത്, സീബൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65266/80-bottles-of-liquor-the-police-arrested-the-youth-who-smuggled-liquor-from-mahi)