ജാനകിക്കാട് കേസ് ; പീഡനം നടന്നത് രണ്ട് ദിവസങ്ങളില്‍

ജാനകിക്കാട് കേസ് ; പീഡനം നടന്നത്  രണ്ട് ദിവസങ്ങളില്‍
Oct 22, 2021 11:59 AM | By Rijil

വടകര: ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി രണ്ട് ദിവസങ്ങളില്‍ പീഡനത്തിരായായതായി പൊലീസ്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും മറ്റൊരു പ്രതിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

നാദാപുരം എഎസ്പിയാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായക്കൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്.

ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാം തവണയും പീഡനത്തിനിരയായത്. രാഹുലിനൊപ്പമുള്ള പ്രതിയെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞാല്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

നിലവില്‍ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിവരികയാണ്. സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്‌സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

jankikkadu rape case follow up

Next TV

Related Stories
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

Apr 26, 2024 05:51 PM

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 26, 2024 05:16 PM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
Top Stories