---
title: "ഇരിങ്ങലിൽ ചെണ്ടുമല്ലി വിരിഞ്ഞു; വടകരക്കാരുടെ മുറ്റങ്ങളിൽ അത്തപ്പൂക്കളത്തിന് ചെണ്ടുമല്ലി എത്തി "
english_title: "The chendumalli bloomed in the iringal; Chendumalli reached the fig fields in the yards of the farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65624/the-chendumalli-bloomed-in-the-iringal-chendumalli-reached-the-fig-fields-in-the-yards-of-the-farmers"
published_at: "2022-09-01T15:44:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63108610afa6e_chendummalli.jpg"
keywords: []
---

# ഇരിങ്ങലിൽ ചെണ്ടുമല്ലി വിരിഞ്ഞു; വടകരക്കാരുടെ മുറ്റങ്ങളിൽ അത്തപ്പൂക്കളത്തിന് ചെണ്ടുമല്ലി എത്തി 

> **Lead Summary:** **വടകര:** ഇരിങ്ങലിൽ ചെണ്ടുമല്ലി വിരിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് ഫാക്‌ടറിയിലെ തൊഴിലാളികളാണ് ഓണപ്പൂ വിരിയിച്ചത്. ചെട്ടിപ്പൂവെന്നു വിളിക്കുന്ന ചെണ്ടുമല്ലിപ്പൂക്കളാണ് കൃഷിചെയ്തത്. ഇതിന്റെ വിളവെടുപ്പ് ആരംഭിച്ചു. 

## Article Content

**വടകര:** ഇരിങ്ങലിൽ ചെണ്ടുമല്ലി വിരിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് ഫാക്‌ടറിയിലെ തൊഴിലാളികളാണ് ഓണപ്പൂ വിരിയിച്ചത്. ചെട്ടിപ്പൂവെന്നു വിളിക്കുന്ന ചെണ്ടുമല്ലിപ്പൂക്കളാണ് കൃഷിചെയ്തത്. ഇതിന്റെ വിളവെടുപ്പ് ആരംഭിച്ചു. 

ആഫ്രിക്കൻ മെരിഗോൾഡ്‌ ഇനത്തിൽ ഓറഞ്ച്, ഇളംമഞ്ഞ നിറങ്ങളിലുള്ള പൂക്കളാണ് 40 സെന്റിൽ കൃഷിചെയ്‌തത്‌. കിലോയ്ക്ക് നൂറുരൂപ നിരക്കിലാണ്‌ വിൽപ്പന. ഇവിടെയുള്ള എട്ടര ഏക്കറിൽ സൊസൈറ്റി പലതരം കൃഷികൾ ചെയ്യുന്നുണ്ട്.

പച്ചക്കറിയും വാഴയും സമൃദ്ധമായി വളരുന്ന വളപ്പിൽ പഴവർഗങ്ങളും കൃഷിചെയ്യാൻ ആലോചിക്കുന്നതായി ഊരാളുങ്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്‌ വി കെ അനന്തൻ പറഞ്ഞു. അടുത്തവർഷം വാടാമല്ലിയും മറ്റിനം പൂക്കളും കൃഷിയിറക്കാനും ആലോചനയുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുടെ കൃഷി ഉദ്യോഗസ്ഥനായ കെ പി കെ ചോയിയുടെ മേൽനോട്ടത്തിലാണ്‌ കൃഷി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65624/the-chendumalli-bloomed-in-the-iringal-chendumalli-reached-the-fig-fields-in-the-yards-of-the-farmers)