---
title: "നല്ലത് തിന്നാൻ; വടകരയിലെ ഓണം വിപണിയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന "
english_title: "to eat well; Special squad inspection of Onam market in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65667/to-eat-well-special-squad-inspection-of-onam-market-in-vadakara"
published_at: "2022-09-01T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310b1b5df242_Untitled-1.jpg"
keywords: []
---

# നല്ലത് തിന്നാൻ; വടകരയിലെ ഓണം വിപണിയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന 

> **Lead Summary:** **വടകര: **ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്ന് രൂപീകൃതമായിട്ടുള്ള ഓണം വിപണി പരിശോധന സ്പെഷ്യൽ സ്ക്വാഡ് ഇന്ന് വടകര ടൗണിൽ വിവിധ സ്ഥലങ്ങളിൽ നടത്തി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത് . 

## Article Content

**വടകര: **ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്ന് രൂപീകൃതമായിട്ടുള്ള ഓണം വിപണി പരിശോധന സ്പെഷ്യൽ സ്ക്വാഡ് ഇന്ന് വടകര ടൗണിൽ വിവിധ സ്ഥലങ്ങളിൽ നടത്തി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത് . 

വടകര പഴയ സ്റ്റാൻഡിലെ ടോപ്സ് ബേക്കറി, തറമ്മൽ ബേക്കറി, ബ്രിസ് ബേക്കറി എന്നിവിടങ്ങളിലും കോർണർ ഫ്രൂട്ട് സ്റ്റാൾ, കെ ടി കെ വെജിറ്റബിൾസ്, കെവി ഫ്രൂട്ട്സ്, സി ടി കെ ഫ്രൂട്സ്, സംഘം സ്റ്റേഷനറി, ഷാജി സ്റ്റാൾ ഗാലക്സി ഹൈപ്പർമാർക്കറ്റ് ആൻഡ് ബേക്കറി, ചെത്തിൽ ഹോട്ടൽ എന്നീ സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. പരിശോധന നടന്ന ബേക്കറികളിൽ പാക്ക് ചെയ്ത് തിയ്യതി രേഖപ്പെടുത്താത്ത സാൻവിച്ച് , വില രേഖപ്പെടുത്താത്ത പ്രിയം അപ്പം എന്നിവ കണ്ടെത്തി .ഇവ വില്ക്കരുതെന്ന നിർദേശം നൽകി .

കൂടാതെ ലൂസ് ഇനങ്ങളായ വറുത്ത കായ, മിക്ചർ, ബിസ്കറ്റുകൾ, ശർക്കര ഉപ്പേരി തുടങ്ങിയവ വില കാണിക്കാതെ വില്പനയ്ക്ക് വെച്ചതായയും കണ്ടെത്തി . വൈകിട്ട് 5 മണിക്ക് മുൻപേ ഈ ഇനങ്ങളുടെ വില എഴുതി വച്ചെ വില്പന നടത്താവൂ എന്നും നിർദേശം നൽകി . കൂടാതെ ചില ബേക്കറികളിൽ കളർ കൂടുതൽ ചേർത്ത ജാഗിരി വിൽപ്പനയ്ക്ക് വെച്ചതായി കണ്ടു. ഇത് വിൽപ്പന സ്ഥലത്തു നിന്നും മാറ്റി വെപ്പിച്ചു .

ബസ്സ്റ്റാൻഡിന് അടുത്തുള്ള കെ ടി കെ വെജിറ്റബിൾസ് കോർണർ ഫ്രൂട്ട്സ് എന്നിവിടങ്ങളിൽ വിലവിവരപ്പട്ടിക ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപ് പ്രദർശിപ്പിച്ച ശേഷമേ വിൽപ്പന നടത്താവൂഎന്ന് താക്കീത് നൽകി .സി ടി കെ ഫ്രൂട്ടിൽ മുദ്ര പതിപ്പിക്കാത്ത ഒരു ത്രാസും രേഖകളില്ലാത്ത മറ്റൊരു ത്രാസും ഉപയോഗിക്കുന്നതായി കണ്ടെത്തി .ഇവ നാളെ തന്നെ ലീഗൽമെട്രോളജി ഓഫീസിൽ ഹാജരാക്കാനായി നിർദ്ദേശിച്ചു.

കൂടാതെ പഴയ സ്റ്റാൻഡിൽ ഉള്ള സ്റ്റാളുകളിലും പരിശോധന നടത്തി. ഗാലക്സി ഹൈപ്പർമാർക്കറ്റ് ലെ ബേക്കറിയിൽ പരിശോധന നടത്തിയതിൽ സ്വീറ്റ് കേക്ക്, സീറ്റ് ബൺ എന്നിവ തൂക്കം രേഖപ്പെടുത്താത്ത വിധത്തിൽ വില്പനയ്ക്ക് വെച്ചതായി കണ്ടു. ഇവ മാറ്റി വെപ്പിച്ചു .കൂടാതെ ഇവിടെയുള്ള കേക്ക് നിർമാണ യൂണിറ്റ് കുറച്ചുകൂടി വൃത്തിയായി പരിപാലിക്കാനും നിർദ്ദേശിച്ചു.

പരിശോധനയിൽ ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ അജിത് കുമാർ കെ വടകര താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി, ഭക്ഷ്യ സുരക്ഷാ ഓഫിസർ അമയ ബാബു , ലിഗൽ മെട്രോ ജി ഇൻസ്പെക്ടിംഗ് അസി: ബവേഷ് പി.കെ റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീലേഷ് എം , സത്യജിത് ഡി.എസ് വിജീഷ് ടി എം എന്നിവരും ജീവനക്കാരായ ശ്രീജിത്ത് കുമാർ കെ പി, നിതിൻ ഐ എം എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65667/to-eat-well-special-squad-inspection-of-onam-market-in-vadakara)