---
title: "പേ ഭീതിയിൽ നാട്; തെരുവ് പട്ടികളെ നിയന്ത്രിക്കണമെന്ന് യൂത്ത് കോൺഗ്രസ് "
english_title: "The country is in fear; Youth Congress wants to control stray dogs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65783/the-country-is-in-fear-youth-congress-wants-to-control-stray-dogs"
published_at: "2022-09-02T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63118b1909844_dog.jpg"
keywords: []
---

# പേ ഭീതിയിൽ നാട്; തെരുവ് പട്ടികളെ നിയന്ത്രിക്കണമെന്ന് യൂത്ത് കോൺഗ്രസ് 

> **Lead Summary:** **ഓർക്കാട്ടേരി: **പേപ്പട്ടികൾ വിലസുമ്പോൾ നാട് ഭീതിയിൽ . തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഹരിത കർമ്മ സേന പ്രവർത്തകൻ സ്വാമിനാഥന് നായയുടെ കടിയേറ്റത്.

## Article Content

**ഓർക്കാട്ടേരി: **പേപ്പട്ടികൾ വിലസുമ്പോൾ നാട് ഭീതിയിൽ . തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഹരിത കർമ്മ സേന പ്രവർത്തകൻ സ്വാമിനാഥന് നായയുടെ കടിയേറ്റത്.

തുരുത്തി മുക്ക്, കുന്നുമ്മക്കര മദ്രസ ഭാഗം, കാർത്തികപ്പള്ളി എരഞ്ഞോളി ഭാഗം ഉൾപ്പെടെ പഞ്ചായത്തിലും പഞ്ചായത്തിന്റെ, സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. മനുഷ്യ ജീവന് ഭീഷണിയായ തെരുവ് പട്ടികൾ പെരുകുന്നത് തടയാൻ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷജീർ എറാമല ആവശ്യപ്പെട്ടു.

അധികൃതർ ഇക്കാര്യത്തിൽ നിശബ്ദത വെടിഞ്ഞുകൊണ്ട് കർമ്മനിരതരാവണമെന്നും, കേരള നിയമ നിർമ്മാണ സഭയിൽ തന്നെ ഇതിനുവേണ്ടി നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65783/the-country-is-in-fear-youth-congress-wants-to-control-stray-dogs)