---
title: "ഓണചന്ത തുടങ്ങി; ഏറാമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  നിർവഹിച്ചു"
english_title: "Onam Chanta started; Eramala Gram Panchayat Kudumbashree Onachanta was inaugurated by Panchayat President"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66109/onam-chanta-started-eramala-gram-panchayat-kudumbashree-onachanta-was-inaugurated-by-panchayat-president"
published_at: "2022-09-03T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313646e8bf69_Untitled-1.jpg"
keywords: []
---

# ഓണചന്ത തുടങ്ങി; ഏറാമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  നിർവഹിച്ചു

> **Lead Summary:** **ഓർക്കാട്ടേരി : **ഏറാമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവഹിച്ചു. സെപ്തംബർ 3 മുതൽ 6 വരെയാണ് ഓർക്കാട്ടേരി ടൗണിലെ പ്രധാനഭാഗത്ത് ചന്ത ഒരുക്കിയത്.

## Article Content

**ഓർക്കാട്ടേരി : **ഏറാമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവഹിച്ചു. സെപ്തംബർ 3 മുതൽ 6 വരെയാണ് ഓർക്കാട്ടേരി ടൗണിലെ പ്രധാനഭാഗത്ത് ചന്ത ഒരുക്കിയത്.

പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കിയ വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ, വിഷരഹിതപച്ചക്കറികൾ, വിവിധയിനം പൂവുകൾ, തുണിത്തരങ്ങൾ, ഭക്ഷ്യമേള, എന്നിവയുൾപ്പെടെയാണ് ചന്തയിൽ ഒരുക്കിയത്.

ചന്തയുടെ ഭാഗമായി വിവിധ കലാകായിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കമ്പവലി,മ്യൂസിക്കൽചെയർ,പൂക്കള മത്സരം,കലം ഉടയ്ക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ തുടങ്ങിയ മത്സരങ്ങൾ ആണുള്ളത്.

സി.ഡി.എസ് പ്രസിഡണ്ട് ലത ഒ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രസീത, എം.വി,ജസീല.വി.കെ,മെമ്പർമാരായ ഷുഹൈബ് കുന്നത്ത്,എൻ.എം ബിജു,ടി.കെ രാമകൃഷ്ണൻ, സനൽകുമാർ,ബിന്ദുകെ.പി തുടങ്ങിയവർ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റിചെയർമാൻ പറമ്പത്ത് പ്രഭാകരാൻസ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൻ പ്രിതി മോഹൻ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66109/onam-chanta-started-eramala-gram-panchayat-kudumbashree-onachanta-was-inaugurated-by-panchayat-president)