---
title: "ബോട്ടപകട മരണം; സർക്കാർ അടിയന്തിര ധനസഹായം നൽകണം കെ.കെ രമ "
english_title: "Boat accident death; Government should provide urgent financial assistance KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66140/boat-accident-death-government-should-provide-urgent-financial-assistance-kk-rama"
published_at: "2022-09-03T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313937495464_Untitled-1.jpg"
keywords: []
---

# ബോട്ടപകട മരണം; സർക്കാർ അടിയന്തിര ധനസഹായം നൽകണം കെ.കെ രമ 

> **Lead Summary:** **വടകര :** കടൽക്ഷോഭത്തിൽപെട്ട് ബോട്ട് തകർന്ന് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് അടിയന്തിരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര :** കടൽക്ഷോഭത്തിൽപെട്ട് ബോട്ട് തകർന്ന് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് അടിയന്തിരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

മരിച്ചവരുടെയും അപകടത്തിൽ രക്ഷപ്പെട്ടയാളുടെയും വീടുകൾ എം.എൽ.എ സന്ദർശിച്ചു. ഓഗസ്റ്റ് 25നാണ് ചോമ്പാൽ ഹാർബറിൽ നിന്ന് കടലിൽ പോയ ബോട്ട് മറിഞ്ഞ് ചില്ലിപറമ്പിൽ അസീസ്, കണ്ണുക്കര മാടാക്കരയിലെ വലിയ പുരയിൽ അച്യുതൻ എന്നിവർ മരിച്ചത്.

മാടാക്കരയിലെ പുതിയ പുരയിൽ ഷൈജുവിൻ്റെ വള്ളമാണ് അപകടത്തിൽ പെട്ടത്. ഷൈജു നീന്തി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീടുകളിലെ സ്ഥിതി അതി ദയനീയമാണ്. കുടുംബത്തിൻ്റെ അത്താണിയായവരെയാണ് നഷ്ടപ്പെട്ടത്.

ഷൈജുവിൻ്റെ ലോണെടുത്ത് വാങ്ങിയ വള്ളവും വലയും എഞ്ചിനുമെല്ലാം നഷ്ടടപ്പെട്ടു. എങ്ങിനെ കരകയറുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങൾ.

ഇവർക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്നും, ഇക്കാര്യത്തിൽ ഫിഷറീസ് വകുപ്പു മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66140/boat-accident-death-government-should-provide-urgent-financial-assistance-kk-rama)