---
title: "അപ്പോളോ ഗോൾഡ് നിക്ഷേപകർ വടകരയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു"
english_title: "Apollo Gold investors formed action committee in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66154/apollo-gold-investors-formed-action-committee-in-vadakara"
published_at: "2022-09-04T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314015d0f707_appolo_gold.jpg"
keywords: []
---

# അപ്പോളോ ഗോൾഡ് നിക്ഷേപകർ വടകരയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **വടകര: **മുടങ്ങി കിടക്കുന്ന ലാഭ വിഹിതവും മാസ ഡിവിഡന്റും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ഗോൾഡ് നിക്ഷേപകർ വടകരയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**വടകര: **മുടങ്ങി കിടക്കുന്ന ലാഭ വിഹിതവും മാസ ഡിവിഡന്റും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ഗോൾഡ് നിക്ഷേപകർ വടകരയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങുന്ന വിഹിതം ലഭിക്കുവാൻ വേണ്ടിയാണ് വടകര അപ്പോളോ ഡയമണ്ട്സ് ആൻഡ് ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപകർ ഒത്തുകൂടിയത്.

രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. 5 ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവർ ഇക്കൂട്ടത്തിലുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഖാലിദ് ടി.സി.യെ ചെയർമാനായും മൂസ ഹാജി കള്ളിയോത്തിനെ വൈസ് ചെയർമാനായും സഹീർ ചാത്തോത്തിനെ കൺവീനറായും മഹ്മൂദ് ഹാജി കാർത്തികപ്പള്ളിയെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

നിക്ഷേപകർ വഞ്ചിക്കപ്പെട്ടതായും നീതി കിട്ടും വരെ മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66154/apollo-gold-investors-formed-action-committee-in-vadakara)