---
title: " മാഹി വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് സമാപനം"
english_title: "mahi thirunnal closing day "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6617/mahi-thirunnal-closing-day"
published_at: "2021-10-22T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172995f8d0f0_mahi thirunnal .jpg"
keywords: []
---

#  മാഹി വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് സമാപനം

> **Lead Summary:** **വടകര: ** ചരിത്ര പ്രസിദ്ധമായ മാഹി വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് സമാപനം. മാഹി സെന്റ് തെരേസ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാളിന്റെ സമാപന ദിനമായ ഇന്ന് രാവിലെ 7 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഇടവക സഹവികാരി റവ. ഫാ. ജോസഫ് ഷിബു മുഖ്യകര്‍മ്മികനായിരുന്നു.

## Article Content

**വടകര: ** ചരിത്ര പ്രസിദ്ധമായ മാഹി വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് സമാപനം. മാഹി സെന്റ് തെരേസ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാളിന്റെ സമാപന ദിനമായ ഇന്ന് രാവിലെ 7 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഇടവക സഹവികാരി റവ. ഫാ. ജോസഫ് ഷിബു മുഖ്യകര്‍മ്മികനായിരുന്നു.

തുടര്‍ന്ന് 10.00 മണിക്ക് ഇടവക വികാരി റവ. ഫാ.വിന്‍സെന്റ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി നടത്തി. തുടര്‍ന്ന് വിശുദ്ധ അമ്മത്രേസ്യ മാതാവിനോടുള്ള നൊവേനയും നടന്നു.

ശേഷം വിശുദ്ധ അമ്മത്രസിയായുടെ അത്ഭുത തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും സംഘടിപ്പിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഇടവകയിലെ സെന്റ്. ലിറ്റില്‍ ഫഌവര്‍ കുടുംബയുണിറ്റ് അംഗങ്ങളാണ് നേതൃത്വം നല്‍കിയത്.

ദേവാലയത്തിലെ തിരുനാള്‍ ചടങ്ങുകള്‍ക്കു സഹവികാരി ഫാ ജോസഫ് , ഡീക്കന്‍മാരായ ആന്റണി ദാസ് , സ്റ്റീവെന്‍സെന്‍ പോള്‍ , പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സജി സാമുവല്‍, പാരിഷ് കൗണ്‍സില്‍ , കമ്മിറ്റി ഭാരവാഹികള്‍, സിസ്റ്റേഴ്‌സ് , ഇടവക ജനങ്ങള്‍ നേതൃത്വം നല്‍കി. മലബാര്‍ വിഷന്‍ മയ്യഴി ചാനലുകളിലും ദേവാലയത്തിന്റെ ഫേസ് ബുക്കിലും യുട്യൂബിലും തിരുക്കര്‍മ്മങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്്തു.

തുടര്‍ന്ന് 18 ദിവസം പൊതുവാണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് എടുക്കുകയും ഇടവക വികാരി കോടിയിറക്കുകയും ചെയ്തതോടെ തിരുനാളിന് സമാപനമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6617/mahi-thirunnal-closing-day)