---
title: "ആശ്വാസമായി കെ കെ രമ; അസീസിൻ്റെ വീട് സന്ദർശിച്ച് കെ.കെ.രമ എം.എൽ.എ"
english_title: "KK Rama as a relief; KK Rama MLA visited Aziz's house."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66329/kk-rama-as-a-relief-kk-rama-mla-visited-azizs-house"
published_at: "2022-09-05T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315bae0c6bab_rema.jpg"
keywords: []
---

# ആശ്വാസമായി കെ കെ രമ; അസീസിൻ്റെ വീട് സന്ദർശിച്ച് കെ.കെ.രമ എം.എൽ.എ

> **Lead Summary:** **അഴിയൂർ: **ചോമ്പാൽ ഹാർബറിൽ നിന്നും കഴിഞ്ഞ 25 ന് കടലിൽ തോണി മറിഞ്ഞ് മരണപ്പെട്ട അഴിയൂർ പൂഴിത്തലയിലെ ചിള്ളിപ്പറമ്പിൽ അസീസിൻ്റെ വീട് വടകര എം.എൽ.എ. കെ.കെ.രമ സന്ദർശിച്ച് വീട്ടുകാരെ സമാശ്വസിപ്പിച്ചു.

## Article Content

**അഴിയൂർ: **ചോമ്പാൽ ഹാർബറിൽ നിന്നും കഴിഞ്ഞ 25 ന് കടലിൽ തോണി മറിഞ്ഞ് മരണപ്പെട്ട അഴിയൂർ പൂഴിത്തലയിലെ ചിള്ളിപ്പറമ്പിൽ അസീസിൻ്റെ വീട് വടകര എം.എൽ.എ. കെ.കെ.രമ സന്ദർശിച്ച് വീട്ടുകാരെ സമാശ്വസിപ്പിച്ചു.

മരിച്ച ചിള്ളിപ്പറമ്പിൽ അസീസിനും, മാടാക്കര വലിയ പുരയിൽ അച്യുതൻ എന്നിവരുടെ കുടുംബത്തിന് സർക്കാർ സഹായധനം നൽകണമെന്നും എം.എൽ.എ.ആവശ്യപ്പെട്ടു.

അഴിയൂർ പഞ്ചായത്ത് മുസ്ലീ ലീഗ് പ്രസിഡണ്ട് ഇസ്മായിൽ അജ്മാൻ ,കാസിം നെല്ലോളി, പി.കെ.കാസിം, ഏ.വി.ഇസ്മായിൽ, മഹമൂദ് ഫനാർ എന്നിരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66329/kk-rama-as-a-relief-kk-rama-mla-visited-azizs-house)