---
title: "വനിതാ രത്നങ്ങൾക്ക് അഴിയൂരിൽ ആദരം "
english_title: "Women's jewels are honored in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66341/womens-jewels-are-honored-in-azhiyur"
published_at: "2022-09-05T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315c6df2b4be_aadharam.jpg"
keywords: []
---

# വനിതാ രത്നങ്ങൾക്ക് അഴിയൂരിൽ ആദരം 

> **Lead Summary:** **അഴിയൂർ:** അഴിയൂർ വനിത സഹകരണ സംഘം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി നേഴ്സ് ജഹറാബി, ആശാവർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. കഴിഞ്ഞ കൊറോണ കാലത്തും തുടർന്നും പഞ്ചായത്തിലെ ആരോഗ്യ ശുചീകരണ രംഗങ്ങളിൽ സ്ത്യുത്യർഹമായ സേവനം നടത്തിവരുന്നവരെയാണ് ആദരിച്ചത്.

## Article Content

**അഴിയൂർ:** അഴിയൂർ വനിത സഹകരണ സംഘം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി നേഴ്സ് ജഹറാബി, ആശാവർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. കഴിഞ്ഞ കൊറോണ കാലത്തും തുടർന്നും പഞ്ചായത്തിലെ ആരോഗ്യ ശുചീകരണ രംഗങ്ങളിൽ സ്ത്യുത്യർഹമായ സേവനം നടത്തിവരുന്നവരെയാണ് ആദരിച്ചത്.

അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തചടങ്ങിൽ, സംഘം പ്രസിഡണ്ട് സി എച്ച് പത്മജ അധ്യക്ഷത വഹിച്ചു. അഴിയൂർ പി. എച്ച്. സി യിലെ ഡോ:അബ്ദുൽ നസീർ മുഖ്യാതിഥിയായിരുന്നു.

മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . പി. ശ്രീധരൻ പഞ്ചായത്ത്‌ അംഗം . സി. എം. സജീവൻ സംസാരിച്ചു . സെക്രട്ടറി ഒ. കെ. ഷാജി സ്വാഗതവും ഡയറക്ടർ പങ്കജാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി നഴ്‌സ്‌ ജഹറാബി, ആശവർക്കർ ലീഡർ ഷീബ അനിൽ, ഹരിതകർമ്മസേന ലീഡർ ഷിനി എന്നിവർ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66341/womens-jewels-are-honored-in-azhiyur)