---
title: "ഗുരു ജയന്തി ആഘോഷം; 168 -മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം പ്രൗഢ ഗംഭീരായി "
english_title: "Guru Jayanti celebration; The 168th Sree Narayana Guru Jayanti celebration was grand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66344/guru-jayanti-celebration-the-168th-sree-narayana-guru-jayanti-celebration-was-grand"
published_at: "2022-09-05T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315ca9fbb4af_sndp2.jpg"
keywords: []
---

# ഗുരു ജയന്തി ആഘോഷം; 168 -മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം പ്രൗഢ ഗംഭീരായി 

> **Lead Summary:** **മുക്കാളി:** എസ് എൻ ഡി പി മുക്കാളി ശാഖയുടെ നേതൃത്വത്തിൽ 168 -മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. ശനിയാഴ്ച സെൻട്രൽ മുക്കാളിയിലെ നളന്ദ ട്യുഷൻ സെന്ററിൽ എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചിത്രരചനാ മത്സരവും ക്വിസ് മത്സരവും നടന്നു.

## Article Content

**മുക്കാളി:** എസ് എൻ ഡി പി മുക്കാളി ശാഖയുടെ നേതൃത്വത്തിൽ 168 -മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. ശനിയാഴ്ച സെൻട്രൽ മുക്കാളിയിലെ നളന്ദ ട്യുഷൻ സെന്ററിൽ എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചിത്രരചനാ മത്സരവും ക്വിസ് മത്സരവും നടന്നു.

ചിത്ര രചന മത്സരത്തിന് സുജിത്ത് ശൈലിയും ക്വിസ് മത്സരത്തിന് ശശി മാസ്റ്റർ മുണ്ടങ്ങോട്ടും നേതൃത്വം നൽകി. മുക്കാളി ശാഖാപ്രസിഡൻറ് കെ.കെ ഉദയകുമാർ, ശാഖാ സെക്രട്ടറി ശ്രീധരൻ കൈപ്പാട്ടിൽ എക്സിക്യൂട്ടീവ് മെമ്പർമാർ കെ. രാജൻ, റീന രയരോത്ത്, മഹേഷ് ബാബു സംസാരിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66344/guru-jayanti-celebration-the-168th-sree-narayana-guru-jayanti-celebration-was-grand)