---
title: "അഴിയൂരിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു"
english_title: "Jal Jeevan Mission; Water safety seminar at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66351/jal-jeevan-mission-water-safety-seminar-at-azhiyur"
published_at: "2022-09-05T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315cce868c9f_jala_jeevan_mission.jpg"
keywords: []
---

# അഴിയൂരിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂർ: **ജല ജീവൻ മിഷൻ ഐ എസ് എ സുസ്ഥിരയുടെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**അഴിയൂർ: **ജല ജീവൻ മിഷൻ ഐ എസ് എ സുസ്ഥിരയുടെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

ജല ജീവൻ മിഷൻ സുസ്ഥിര ടീം ലീഡർ കിഷോർ ലാൽ പദ്ധതി വിശദ്ധീകരണം നടത്തി. അഴിയൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.

സുസ്ഥിര പ്രോജക്ട് കോ ഓഡിനേറ്റർ അജന്യ ഭാസ്കരൻ സ്വാഗതവും ആരതി അനിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66351/jal-jeevan-mission-water-safety-seminar-at-azhiyur)