---
title: "മണിയൂര്‍ പഞ്ചായത്തിലെ പത്താഴക്കുന്നില്‍ കെയര്‍ ഹോം പദ്ധതി "
english_title: "care home project in maniyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6637/care-home-project-in-maniyoor"
published_at: "2021-10-22T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172b4d2e8a0d_care home photo jpg.jpg"
keywords: []
---

# മണിയൂര്‍ പഞ്ചായത്തിലെ പത്താഴക്കുന്നില്‍ കെയര്‍ ഹോം പദ്ധതി 

> **Lead Summary:** **വടകര: **സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍വഹണ സമിതി യോഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍വഹണ സമിതി യോഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു.

നിലവില്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി വടകര മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള മണിയൂര്‍ പഞ്ചായത്തിലെ പത്താഴക്കുന്ന് എന്ന സ്ഥലത്ത് കെയര്‍ ഹോം രണ്ടാംഘട്ട പദ്ധതിയിലുള്‍പ്പെടുത്തി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. മൂന്നു നിലകളിലായി 40 ഫ്‌ലാറ്റ് നിര്‍മിച്ചു നല്‍കാനാണ് നിര്‍ദേശം. നിലവില്‍ ലൈഫ് മിഷന് അനുവദിച്ച സ്ഥലമാണിത്. ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്കും സ്ഥലം വിട്ടുനല്‍കുന്നതിന് ലൈഫ് മിഷനും അപേക്ഷ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, പാക്‌സ് (പി.എ.സി.എസ്) അസോസിയേഷന്‍ പ്രതിനിധി ഇ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, സഹകാരി ഇ.കെ ദിവാകരന്‍ മാസ്റ്റര്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, വടകര മുനിസിപ്പാലിറ്റി സെക്രട്ടറി കെ. മനോഹരന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6637/care-home-project-in-maniyoor)