---
title: "പെട്രോൾ പമ്പ് ജീവനക്കാർ സമരത്തിലേക്ക് "
english_title: "Petrol pump employees go on strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66398/petrol-pump-employees-go-on-strike"
published_at: "2022-09-05T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63160643b2ebc_PUMB.jpg"
keywords: []
---

# പെട്രോൾ പമ്പ് ജീവനക്കാർ സമരത്തിലേക്ക് 

> **Lead Summary:** **മാഹി: **കേരളത്തിലെ പമ്പുകളേക്കാളും വലിയ വിലക്കുറവ് മാഹിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വിൽപ്പന കൂടിയിട്ടും പമ്പുടമകൾ ചർച്ചക്ക് തയ്യാറാകുന്നില്ലെന്ന് നേതാക്കൾ.

## Article Content

**മാഹി: **കേരളത്തിലെ പമ്പുകളേക്കാളും വലിയ വിലക്കുറവ് മാഹിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വിൽപ്പന കൂടിയിട്ടും പമ്പുടമകൾ ചർച്ചക്ക് തയ്യാറാകുന്നില്ലെന്ന് നേതാക്കൾ.

ബോണസ് വിഷയം ചർച്ച ചെയ്യാൻ നൽകിയ നോട്ടീസ് പരിഗണിക്കാത്ത സാഹചര്യത്തിൽ മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.

ഇന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇന്ന് അർദ്ധരാത്രി മുതൽതന്നെ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66398/petrol-pump-employees-go-on-strike)