---
title: "അധ്യാപക ദിനം ആഘോഷിച്ചു "
english_title: "Teacher's Day was celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66404/teachers-day-was-celebrated"
published_at: "2022-09-05T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63160a7ece363_TEACHERS_DAY.jpg"
keywords: []
---

# അധ്യാപക ദിനം ആഘോഷിച്ചു 

> **Lead Summary:** **തോടന്നൂർ: **തോടന്നൂർ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെയും അധ്യാപക സംഘടന ഐക്യവേദിയുടെയും ആഭിമുഖ്യത്തിൽ തോടന്നൂർ യുപി സ്കൂളിൽ വെച്ച് അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.

## Article Content

**തോടന്നൂർ: **തോടന്നൂർ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെയും അധ്യാപക സംഘടന ഐക്യവേദിയുടെയും ആഭിമുഖ്യത്തിൽ തോടന്നൂർ യുപി സ്കൂളിൽ വെച്ച് അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആനന്ദകുമാർ സി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപക അവാർഡ് ജേതാവ് ടി സി സത്യനാഥൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

അധ്യാപക സംഘടന പ്രതിനിധികളായ അശോകൻ ഇ, കെ പി സുരേന്ദ്രൻ, ശ്രീജിത്ത് കെ കെ പ്രകാശൻ, രാജീവൻ കെ എം, അബ്ദുറഹിമാൻ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അജിത് കുമാർ ടി, എച്ച് എം ഫോറം കൺവീനർ ടി സുരേഷ് ബാബു ജോ:കൺവീനർ അഷറഫ് കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66404/teachers-day-was-celebrated)