---
title: "രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു "
english_title: "Two-and-a-half-year-old boy drowned in swimming pool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66421/two-and-a-half-year-old-boy-drowned-in-swimming-pool"
published_at: "2022-09-05T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63161bd7d5e04_BABY.jpg"
keywords: []
---

# രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു 

> **Lead Summary:** **വടകര:** വടകര സ്വദേശിയായ രണ്ടര വയസുകാരന്‍ വയനാട്ടിൽ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്.

## Article Content

**വടകര:** വടകര സ്വദേശിയായ രണ്ടര വയസുകാരന്‍ വയനാട്ടിൽ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്.

കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66421/two-and-a-half-year-old-boy-drowned-in-swimming-pool)