---
title: "സ്റ്റുഡന്റസ് കാഡറ്റ് സംവിധാനം; പണം വാങ്ങുന്നത് നിർത്തുക- യൂത്ത് കോൺഗ്രസ്"
english_title: "Student Cadet System; Stop taking money- Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66426/student-cadet-system-stop-taking-money-youth-congress"
published_at: "2022-09-05T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631620074d954_Untitled-1.jpg"
keywords: []
---

# സ്റ്റുഡന്റസ് കാഡറ്റ് സംവിധാനം; പണം വാങ്ങുന്നത് നിർത്തുക- യൂത്ത് കോൺഗ്രസ്

> **Lead Summary:** **ഓർക്കാട്ടേരി : **പൊതു വിദ്യാലയങ്ങളിലെ സ്റ്റുഡന്റസ് കാഡറ്റ് സംവിധാനം ചലിപ്പിക്കുവാൻ സർക്കാർ ഫണ്ട് നൽകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ്. വിദ്യാർത്ഥികളിൽ നിന്ന് വൻതുക പിരിവെടുത്താണ് എസ് പി സി ക്യാമ്പ് പോലും സ്കൂൾ അധികൃതർ നടത്തുന്നത്.

## Article Content

**ഓർക്കാട്ടേരി : **പൊതു വിദ്യാലയങ്ങളിലെ സ്റ്റുഡന്റസ് കാഡറ്റ് സംവിധാനം ചലിപ്പിക്കുവാൻ സർക്കാർ ഫണ്ട് നൽകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ്. വിദ്യാർത്ഥികളിൽ നിന്ന് വൻതുക പിരിവെടുത്താണ് എസ് പി സി ക്യാമ്പ് പോലും സ്കൂൾ അധികൃതർ നടത്തുന്നത്.

ഈ വർഷം പുതുതായി എസ് പി സി യിൽ ചേർന്ന വിദ്യാർത്ഥികൾക്ക് 3 മാസമായിട്ടും എസ് പി സി യൂണിഫോം നൽകിയിട്ടില്ല. അദ്ധ്യാപകരുടെ പല ട്രെയിനിംഗ് ക്യാമ്പുകളും അവരോട് തന്നെ രജിസ്ട്രേഷൻ ഫീസ് വാങ്ങിയാണ് നടത്തുന്നത്.

ജനങ്ങളെ കൊള്ളയടിച്ച് മുന്നോട്ട് പോകുന്ന സർക്കാർ - വിദ്യാദ്യാസ മേഖലയിൽ പോലും തട്ടിപ്പ് നടത്തുന്നു. പുറത്തു പറയാൻ പറ്റാത്ത വിധം നാണക്കേടിലാണ് ഈ സർക്കാർ എന്ന് യൂത്ത് കോൺഗ്രസ്‌ ഏറാമല മണ്ഡലം പ്രസിഡന്റ്‌ ഷെജീർ ഏറാമല ആരോപിച്ചു.

യോഗത്തിൽ പറഞ്ഞു.പ്രവീൺ, വരുൺ, ആദിത്യൻ ആകാശ് എന്നിവർ സംസാരിച്ചു. ആർ.എസ്. സുധീഷ് സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66426/student-cadet-system-stop-taking-money-youth-congress)