---
title: "ഓണം മതേതര ആഘോഷം- മനയത്ത് ചന്ദ്രന്‍ "
english_title: "Onam Secular Celebration - Manayat Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66439/onam-secular-celebration-manayat-chandran"
published_at: "2022-09-05T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63162afc763e0_manayatth_chandran.jpg"
keywords: []
---

# ഓണം മതേതര ആഘോഷം- മനയത്ത് ചന്ദ്രന്‍ 

> **Lead Summary:** **വടകര: **ഓണം കാര്‍ഷിക സമൃദ്ധിയുടെ അടയാളമാകണമെന്നും ഒരു മതേതര ആഘോഷമാകണമെന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ വിഭാഗീയത വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഒരുമയുടെ അനിവാര്യത വിളിച്ചറിയിക്കുന്ന ഉത്സവമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**വടകര: **ഓണം കാര്‍ഷിക സമൃദ്ധിയുടെ അടയാളമാകണമെന്നും ഒരു മതേതര ആഘോഷമാകണമെന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ വിഭാഗീയത വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഒരുമയുടെ അനിവാര്യത വിളിച്ചറിയിക്കുന്ന ഉത്സവമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നവസംസ്‌കാര പരിഷത്ത് ഗ്രന്ഥാലയത്തിന്റെ വനിതാ വേദി, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. ബാലന്‍ നിര്‍വ്വഹിച്ചു.

മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജോഷി എസ്, പ്രകാശന്‍ കുനിയില്‍, കെ. ദിവാകരന്‍ മാസ്റ്റര്‍, രാജിഷ, രാജശ്രീ, തേജമനോജ്, വനിതാവേദി പ്രസിഡന്റ് കെ. രാധാടീച്ചര്‍ സ്വാഗതം പറഞ്ഞു. ഹൃദ്യ ആര്‍ കൃഷ്ണ നന്ദി പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി വനിതകള്‍ക്ക് പായസ പാചക മത്സരവും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങള്‍ നടന്നു. ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി. കെ. ഷനില്‍ കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66439/onam-secular-celebration-manayat-chandran)