---
title: "കിടപ്പ് രോഗികൾക്ക് ഓണ കോടിയും ഭക്ഷണ കിറ്റും"
english_title: "Sankaran Nambiar Memorial Trust provided onakodi and food kits to bed patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66493/sankaran-nambiar-memorial-trust-provided-onakodi-and-food-kits-to-bed-patients"
published_at: "2022-09-06T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316d554e4540_ona_koodi.jpg"
keywords: []
---

# കിടപ്പ് രോഗികൾക്ക് ഓണ കോടിയും ഭക്ഷണ കിറ്റും

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിയിലെ നിർധനരായ കിടപ്പ് രോഗികൾക്ക് ഓണക്കോടിയും ഭക്ഷണ കിറ്റും നൽകി.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിയിലെ നിർധനരായ കിടപ്പ് രോഗികൾക്ക് ഓണക്കോടിയും ഭക്ഷണ കിറ്റും നൽകി.

സ്റ്റാർ ഇന്ത്യ വൈസ് ചെയർമാൻ കെ.മാധവന്റെ പിതാവ് ശ്രീ ശങ്കരൻ നമ്പ്യാരുടെ സ്മരണക്കാണ് പരിപാടി .ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.സി.ബാലറാം അദ്ധ്യക്ഷത വഹിച്ചു.

ഓണക്കോടിയും കിറ്റും പ്രൊഫ ടി.എച്ച് വിജയരാഘവൻ മെഡിക്കൽ ഓഫീസർ ഡോ. ഡെയസി ഗോരെയെ ഏൽപ്പിച്ചു. ഡോ ആര്യാദേവി,മെമ്പർ സജിതകുമാരി, ഡോ അനശ്വര ഹെൽത്ത് ഇൻസ്പ്പെക്ടർ  ശിവദാസ് എന്നിവർ പ്രസംഗിച്ചു. പി.എം.സി. മെമ്പർ പ്രസാദ് വിലങ്ങിൽ സ്വാഗതവും പാലിയേറ്റീവ് നഴ്സ് സജിന കെ.വി.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66493/sankaran-nambiar-memorial-trust-provided-onakodi-and-food-kits-to-bed-patients)