---
title: "ഓണാഘോഷവും കുടുംബ സംഗമവും; ചരിത്ര സംഗമമായി ഓണാഘോഷം "
english_title: "Onam celebration and family reunion; Onam celebration as a historical meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66533/onam-celebration-and-family-reunion-onam-celebration-as-a-historical-meeting"
published_at: "2022-09-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316fb50855e5_memunda.jpg"
keywords: []
---

# ഓണാഘോഷവും കുടുംബ സംഗമവും; ചരിത്ര സംഗമമായി ഓണാഘോഷം 

> **Lead Summary:** **വടകര: **മേമുണ്ട ഹൈസ്കൂൾ 1987ലെ പത്താം ക്ലാസ് ഡിവിഷൻ സഹപാഠികൾ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മേമുണ്ട ഹൈസ്കൂൾ ഹാളിൽ നടന്ന സംഗമം വില്ല്യാപ്പള്ളി പഞ്ചായത്ത് മെമ്പർ കെ കെ സിമി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **മേമുണ്ട ഹൈസ്കൂൾ 1987ലെ പത്താം ക്ലാസ് ഡിവിഷൻ സഹപാഠികൾ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മേമുണ്ട ഹൈസ്കൂൾ ഹാളിൽ നടന്ന സംഗമം വില്ല്യാപ്പള്ളി പഞ്ചായത്ത് മെമ്പർ കെ കെ സിമി ഉദ്ഘാടനം ചെയ്തു.

നീണ്ട 35 വർഷത്തെ ഇടവേളക്ക് ശേഷം ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നവ്യാനുഭവമായി. ഓണപ്പൂക്കളം തീർത്തും കലാകായിക മത്സരങ്ങൾ നടത്തിയും ഓണസദ്യയുണ്ടും സംഗമത്തിൽ എല്ലാവരും പങ്കാളികളായി.

ഗിരീഷ് ബാബു കെപി അധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസൻ മേപ്പയിൽ, സജീവൻ വീവി, രജുലാ കെ.ടി.കെ, സുമിതാ പറമ്പത്ത്, പുഷ്പ കെ കെ, രാധാമണി സി, ബിന്ദു എം, സുജാത കെഎം, വനജ വി പി, അജിത പി, ബിന്ദു കെ, അജിത്ത് കുമാർ കെ, മനോജ് കെ, പവിത്രൻ കെ പി, പ്രകാശ് കുമാർ ഒ, വിനോദൻ കെ കെ, ബാബു കെപി എന്നിവർ സംസാരിച്ചു. മധു കെ സ്വാഗതവും ഹരീന്ദ്രൻ മുടപ്പിലാവിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66533/onam-celebration-and-family-reunion-onam-celebration-as-a-historical-meeting)