Sep 6, 2022 01:28 PM

അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾ പ്ലാസ വരുന്ന മുക്കാളി മുതൽ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം സർവ്വീസ് റോഡ് അനുവദിക്കുമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ മനോഹർ സാഡെ പറഞ്ഞു. പ്രാദേശിക റോഡുകളിൽ നിന്നു പ്രവേശനം അനുവദിക്കും. ഡിപിആറിൽ മാറ്റം വരുത്തും.

കെ.മുരളീധരൻ എംപി, കെ.കെ.രമ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും കർമസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ജനപ്രതിനിധി സംഘവും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പൊതുജനങ്ങളിൽ നിന്നു ലഭിച്ച പരാതികൾക്ക് പ്രൊജക്ട് ഡയറക്ടർ മറുപടി നൽകി.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പു ലഭിച്ചതായി കെ.മുരളീധരൻ എംപിയും കെ.കെ.രമ എംഎൽഎയും അറിയിച്ചു. ശാസ്ത്രീയമായ അഴുക്കുചാൽ സംവിധാനം ഒരുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ചോമ്പാല ആത്മവിദ്യാ സംഘം ഹാളിലും ചോമ്പാല ബ്ലോക്ക് ഓഫീസ്പരിസരത്തുമായി ജനങ്ങളുടെ പരാതികൾ കേൾക്കുകയും ആശങ്കകൾക്ക് മറുപടി നൽകുകയും ചെയ്തു.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് 3 ജില്ലകളിൽ ചുമതലയുള്ള പ്രൊജക്ട് ഡയറക്ടർ കെ.മുരളീധരൻ എംപിയുടെ ആവശ്യപ്രകാരമാണ് സ്ഥലത്തെത്തി ചർച്ച നടത്തിയത്. ടോൾ പ്ലാസ വരുന്നതോടെ മുക്കാളി മുതൽ അഴിയൂർ വരെ സർവീസ് റോഡ് ഉണ്ടാകില്ലെന്നും വീടുകളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്നും പരാതി ഉയർന്നിരുന്നു, ഇക്കാര്യത്തിലാണ് ഇപ്പോൾ ഉചിതമായ തീരുമാനമായത്.

The service road will come; Service road from Mukali to Vadakara Block Panchayat Office

Next TV

Top Stories










News Roundup