---
title: "സമരം പിൻവലിച്ചു; ബോണസ് വർധിപ്പിക്കുന്നതിൽ തീരുമാനം "
english_title: "The strike was called off; It has been decided to increase the bonus for petrol pump employees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66539/the-strike-was-called-off-it-has-been-decided-to-increase-the-bonus-for-petrol-pump-employees"
published_at: "2022-09-06T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316ffb44b6fc_petrol.jpg"
keywords: []
---

# സമരം പിൻവലിച്ചു; ബോണസ് വർധിപ്പിക്കുന്നതിൽ തീരുമാനം 

> **Lead Summary:** **മയ്യഴി: **മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് ബോണസ് വർധിപ്പിക്കുന്നതിന് തീരുമാനമായി . മുഴുവൻ പെട്രോൾ പമ്പ് തൊഴിലാളികൾക്കും 2021-22 സാമ്പത്തിക വർഷത്തെ ബോണസ് തുക 17182 / -രൂപയായി നിശ്ചയിച്ചു . അസി: ലേബർ ഓഫീസർ മനോജ്കുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം .

## Article Content

**മയ്യഴി: **മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് ബോണസ് വർധിപ്പിക്കുന്നതിന് തീരുമാനമായി . മുഴുവൻ പെട്രോൾ പമ്പ് തൊഴിലാളികൾക്കും 2021-22 സാമ്പത്തിക വർഷത്തെ ബോണസ് തുക 17182 / -രൂപയായി നിശ്ചയിച്ചു . അസി: ലേബർ ഓഫീസർ മനോജ്കുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം .

രണ്ടുപ്രാവശ്യമായി ജീവനക്കാർക്ക് നൽകിയ അഡ്വാൻസ് തുക 14,478 / -രൂപ കഴിച്ച് ബാക്കിവരുന്ന സംഖ്യ 2703 / - രൂപ 12 ന് നൽകുവാനും ധാരണയായി . മാഹി മേഖലയിലെ 16 പെട്രോൾ പമ്പുകളിലെ 300 തൊഴിലാളികൾക്ക് വർധിപ്പിച്ച ഉത്സവബത്ത ലഭിക്കും . കഴിഞ്ഞ വർഷം ലഭിച്ച ബോണസിനെക്കാൾ 2700 രൂപ അധികം ലഭിക്കുന്ന സാഹചര്യത്തിൽ സമരപരിപാടികളിൽനിന്ന് പിന്മാറിയതായി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു .

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഡീലർ അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ഗണേഷ് , സെക്രട്ടറി കെ.സുജിത് , ട്രഷറർ ഹരീഷ് , വിവിധ തൊഴിലാ ളി യൂണിയൻ നേതാക്കളായ എ.പ്രേമരാജൻ , ടി.സുരേന്ദ്രൻ , പി.സി.പ്രകാശൻ , ( സി.ഐ.ടി. യു . ) , കെ.പി.ജ്യോതിർ മനോജ് , കെ.പ്രമോദ് ( ബി.എം.എസ് ) , കെ . മോഹനൻ ( ഐ.എൻ. ടി.യു.സി. ) എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66539/the-strike-was-called-off-it-has-been-decided-to-increase-the-bonus-for-petrol-pump-employees)