---
title: "വിദ്യാർത്ഥി യുവജന ഐക്യനിരയാണ് ഈ കാലഘട്ടത്തിൻറെ ആവശ്യം- അഡ്വക്കേറ്റ് എം കെ പ്രേംനാഥ് "
english_title: "Student youth unity is the need of the hour - Advocate MK Premnath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66555/student-youth-unity-is-the-need-of-the-hour-advocate-mk-premnath"
published_at: "2022-09-06T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63171120e9914_premnadh.jpg"
keywords: []
---

# വിദ്യാർത്ഥി യുവജന ഐക്യനിരയാണ് ഈ കാലഘട്ടത്തിൻറെ ആവശ്യം- അഡ്വക്കേറ്റ് എം കെ പ്രേംനാഥ് 

> **Lead Summary:** **വടകര: **പ്രഥമ വടകരയുടെ പാർലമെൻറ് അംഗവും സോഷ്യലിസ്റ്റ് ആചാര്യരിൽ പ്രമുഖനുമായ കേരളത്തിലെ ക്വിറ്റ് ഇന്ത്യ സമര നായകനുമായ ഡോക്ടർ കെ ബി മേനോൻ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജനത ലേബർ യൂണിയൻ നടത്തിയ പരിപാടി മുൻ വടകര എംഎൽഎ അഡ്വക്കേറ്റ് എംകെ പ്രേംനാഥ്ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വടകര: **പ്രഥമ വടകരയുടെ പാർലമെൻറ് അംഗവും സോഷ്യലിസ്റ്റ് ആചാര്യരിൽ പ്രമുഖനുമായ കേരളത്തിലെ ക്വിറ്റ് ഇന്ത്യ സമര നായകനുമായ ഡോക്ടർ കെ ബി മേനോൻ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജനത ലേബർ യൂണിയൻ നടത്തിയ പരിപാടി മുൻ വടകര എംഎൽഎ അഡ്വക്കേറ്റ് എംകെ പ്രേംനാഥ്ഉദ്ഘാടനം നിർവഹിച്ചു.

റസ്റ്റ് ഹൗസ് അങ്കണത്തിൽ കെബി മേനോന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ആയിരക്കണക്കിന് ദേശാഭിമാനികളുടെ ത്യാഗ നിർഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യം കുത്തകൾക്ക് അടിയറവെക്കാനും ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്താനും ആസൂത്രിത ശ്രമം നടത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ വിദ്യാർത്ഥി യുവജന ഐക്യനിര ഉയരണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ അഡ്വക്കേറ്റ് എം കെ പ്രേംനാഥ് വ്യക്തമാക്കി.

വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ എൽ യു സംസ്ഥാന ജനറൽ സെക്രട്ടറി നീലിയോട്ട് നാണു, ജില്ലാ പ്രസിഡണ്ട് കെ രാജൻ, പിടികെ ബാബു, സി എം ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66555/student-youth-unity-is-the-need-of-the-hour-advocate-mk-premnath)