---
title: "എൻഎസ്എസ് കരയോഗം; ഭരണസമിതി നിലവിൽ വന്നു "
english_title: "NSS meeting; The governing body came into existence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66564/nss-meeting-the-governing-body-came-into-existence"
published_at: "2022-09-06T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317162047816_nss.jpg"
keywords: []
---

# എൻഎസ്എസ് കരയോഗം; ഭരണസമിതി നിലവിൽ വന്നു 

> **Lead Summary:** **വടകര:** എൻഎസ്എസ് കരയോഗം 2549 നമ്പർ ഭരണസമിതി നിലവിൽ വന്നു. ഓഗസ്റ്റ് 14ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഎസ്എസ് ഹെഡ് ഓഫീസ് അംഗീകാരം നൽകിയതിനെ തുടർന്ന് കമ്മിറ്റി കൺവീനർ വിജയകുമാർ ചെറുവത്തൂർ കരയോഗം റെക്കോർഡുകൾ പുതിയ ഭരണസമിതി സെക്രട്ടറിയായ ഷിബിൻ വില്ലാട്ടിന് കൈമാറി.

## Article Content

**വടകര:** എൻഎസ്എസ് കരയോഗം 2549 നമ്പർ ഭരണസമിതി നിലവിൽ വന്നു. ഓഗസ്റ്റ് 14ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഎസ്എസ് ഹെഡ് ഓഫീസ് അംഗീകാരം നൽകിയതിനെ തുടർന്ന് കമ്മിറ്റി കൺവീനർ വിജയകുമാർ ചെറുവത്തൂർ കരയോഗം റെക്കോർഡുകൾ പുതിയ ഭരണസമിതി സെക്രട്ടറിയായ ഷിബിൻ വില്ലാട്ടിന് കൈമാറി.

കരയോഗം പ്രസിഡണ്ട് സി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ വിശ്വനാഥൻ പരവൻമീത്തൽ,, വൈസ് പ്രസിഡന്റ് ഗോപിദാസ് മാമത്ത്, അസിസ്റ്റൻറ് സെക്രട്ടറി ഒ പി വേണു തുടങ്ങിയവർ സംസാരിച്ചു.

വിജയകുമാർ സി, രമേശൻ ടി പി, മനോജൻ മുതുവാട്ട്, പ്രജോബ് മൂവലത്ത്, ഭാസ്കര കുറുപ്പ് എം, സദാനന്ദൻ തടത്തിൽ, സന്തോഷ് കോറോത്ത്, മിനി തെക്കോലത്ത്, ഷൈനി മഠത്തിൽ കുന്നുമ്മൽ, മഞ്ജുള സത്യനാഥ് മാറോളി എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66564/nss-meeting-the-governing-body-came-into-existence)