---
title: "ബാലൻ തെക്കേടത്ത് അനുസ്മരണം"
english_title: "Remembrance of the boy in South"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66576/remembrance-of-the-boy-in-south"
published_at: "2022-09-06T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63172c299d66b_muraleedharan.jpg"
keywords: []
---

# ബാലൻ തെക്കേടത്ത് അനുസ്മരണം

> **Lead Summary:** **വടകര: ** അര നൂറ്റാണ്ടിലേറെക്കാലം മണിയൂരിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ബാലൻ തെക്കേടത്തിന്റെ മൂന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു .

## Article Content

**വടകര: ** അര നൂറ്റാണ്ടിലേറെക്കാലം മണിയൂരിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ബാലൻ തെക്കേടത്തിന്റെ മൂന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു .

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വടകര എം.പി കെ മുരളീധരൻ നിർവ്വഹിച്ചു .രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരനെ ചേർത്തുനിർത്തുകയും അവരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുവാൻ ജീവിതത്തിന്റെ അവസാനകാലം വരെയും പ്രവർത്തിച്ച അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു ബാലൻ മാസ്റ്റർ എന്ന് മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു .

ജീവിതത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി ആളുകൾ പരിപാടിക്കായി എത്തി എന്നത് ഇതിന്റെ സാക്ഷ്യ പത്രമാണെന്നും അദ്ദേഹം പറഞ്ഞു .അനുസ്മരണ സമിതി ചെയർമാൻ പി എം കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പദ്ധതികളുടെ ഉത്ഘാടനവും നടന്നു .മണിയൂർ പഞ്ചായത്തിലെ മുപ്പതോളം വിദ്യാലയങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ചടങ്ങിൽ വെച്ച് പോഡിയം വിതരണം ചെയ്തു .

പോഡിയം വിതരണോത്ഘാടനം നിർവ്വഹിച്ചത് ബഹു.നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ ആയിരുന്നു .സന്നദ്ധ സംഘടനകൾക്ക് സ്‌ട്രെച്ചറുകളും വിതരണം ചെയ്തു കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഗ്രാമ പഞ്ചായത്ത് പ്രേസിടെന്റിനുള്ള പ്രശംസ പത്രവും ക്യാഷ് അവാർഡും നൽകാനുള്ള പ്രഖ്യാപനം കെ മുരളീധരൻ എം.പി നിർവ്വഹിച്ചു .ബാലൻ മാസ്റ്റർ ട്രസ്റ്റ് പ്രഖ്യാപനം നടത്തിയത് വടകര എം.എൽ.എ കെ.കെ രമ ആയിരുന്നു..ബാലൻ മാസ്റ്റർ ദീർഘ കാലം പ്രവർത്തിച്ച കുറുന്തോടിയിലെ ക്ഷീര കർഷക സഹകരണ സംഘത്തിലെ മുതിർന്ന അഞ്ച് കർഷകരെ ചടങ്ങിൽ വെച്ച് ആദരിച്ചു .

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി.വിശ്വനാഥൻ കർഷകർക്ക് ആദരം നൽകി .ബാലൻ മാസ്റ്ററുടെ ജീവിതവുമായി ബന്ധപ്പെടുത്തി മൊയ്‌ദീൻ പോരടി നിർമ്മിച്ച ഡോക്യൂമെന്ററിയുടെ പ്രദർശനം അദ്ദേഹത്തിന്റെ ജീവിതത്തെ കൂടതൽ അറിയാൻ സദസ്യർക്ക് ഉപകാരപ്രദമായി .ബാലൻ മാസ്റ്ററുടെ കുടുംബാംഗങ്ങളും പൊതു രംഗത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് പോഡിയം വിതരണമുൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിച്ചത് .ചടങ്ങിൽ മുഖ്യാതിഥിയായി കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ്‌കുമാർ പങ്കെടുത്തു .

മണിയൂരിലെ മുഴുവൻ പൊതുവിദ്യാലയങ്ങൾക്കും പോഡിയം നൽകിയത് ഒരദ്ധ്യാപകനെ സ്മരിക്കുമ്പോൾ ആയി എന്നത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ബാലൻ മാസ്റ്ററുടെ ഓർമ്മചിത്രം സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ.രാമൻ അവതരിപ്പിച്ചു .

കൊളായി രാമചന്ദ്രൻ രാമചന്ദ്രൻ,ടി.അമ്മദ്,സജിത്ത് പോറ്റുമ്മൽ,സി.ബാലൻ,കെ.പി കുഞ്ഞിരാമൻ ,ഇ.കെ.അബ്ദുൽമജീദ് ,പാറോൽ ശങ്കരൻ മാസ്റ്റർ ,ശ്രീധരൻ തുളസി,ഉഷ നന്ദിനി ,ടി.പി രാജീവൻ , ഒ.ടി രാജൻ മാസ്റ്റർ, കുറുന്തോടി യു.പി സ്‌കൂൾ മാനേജർ പി.ചന്ദ്രൻ ,കുറുന്തോടി യു.പി.സ്‌കൂൾ പ്രധാനാധ്യാപിക ശ്രീലത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രോഗ്രാം കൺവീനർ എം.പി റഷീദ് സ്വാഗതവും സുരേഷ് കുട്ടിലാട്ട് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66576/remembrance-of-the-boy-in-south)