---
title: "വടകരയിൽ ജനകീയ പൂക്കളം വിരിഞ്ഞു"
english_title: "In Vadakara, the popular flower field bloomed."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66624/in-vadakara-the-popular-flower-field-bloomed"
published_at: "2022-09-06T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631760b3bda48_pookkalam.jpg"
keywords: []
---

# വടകരയിൽ ജനകീയ പൂക്കളം വിരിഞ്ഞു

> **Lead Summary:** **വടകര:** രണ്ടുവർഷത്തെ കോവിഡ് സ്തംഭനത്തിനുശേഷം ആവേശമായി വടകരയിലെ ഓണാഘോഷം. വടകര റോട്ടറിയും എസിവിയും ചേർന്ന് ടൗൺഹാളിൽ ഒരുക്കിയ ജനകീയ പൂക്കളം ശ്രദ്ധേയമായി. ജനപ്രതിനിധികളും വിവിധ സംഘടന പ്രവർത്തകരും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും പങ്കാളികളായി.

## Article Content

**വടകര:** രണ്ടുവർഷത്തെ കോവിഡ് സ്തംഭനത്തിനുശേഷം ആവേശമായി വടകരയിലെ ഓണാഘോഷം. വടകര റോട്ടറിയും എസിവിയും ചേർന്ന് ടൗൺഹാളിൽ ഒരുക്കിയ ജനകീയ പൂക്കളം ശ്രദ്ധേയമായി. ജനപ്രതിനിധികളും വിവിധ സംഘടന പ്രവർത്തകരും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും പങ്കാളികളായി.

കെ മുരളീധരൻ എംപി മുഖ്യാതിഥിയായിരുന്നു. മുൻമന്ത്രിയും വടകര എംഎൽഎയുമായിരുന്ന സി കെ നാണു, നഗരസഭ അധ്യക്ഷ കെ പി ബിന്ദു, ഉപാധ്യക്ഷ കെ കെ വനജ, പാറക്കൽ അബ്ദുല്ല മുൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. ശ്രീജിത്ത് ഒഞ്ചിയം, പിപി ചന്ദ്രശേഖരൻ ചോറോട്, ഷക്കീല ഇങ്ങോളി ഏറാമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പർട്ടീവ് സൊസൈറ്റി പ്രസിഡണ്ട് രമേശൻ പാലേരി, കോർഡിനേറ്റർ പി പി രാജൻ, തഹസിൽദാർ കെ പ്രസീൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66624/in-vadakara-the-popular-flower-field-bloomed)