---
title: "ഭീകരതയ്ക്ക് ഒരു മതത്തിന്റെയും പിന്തുണയില്ലെന്ന് കെ എൻ എം"
english_title: "KNM says no religion has support for terrorism."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66626/knm-says-no-religion-has-support-for-terrorism"
published_at: "2022-09-06T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317657537239_kkk.jpg"
keywords: []
---

# ഭീകരതയ്ക്ക് ഒരു മതത്തിന്റെയും പിന്തുണയില്ലെന്ന് കെ എൻ എം

> **Lead Summary:** **വടകര: **ഭീകരതയും തീവ്രതയും ഒരു മതത്തിന്റെയും ഭാഗമില്ലെന്നും ഇത്തരം ശക്തികളെ സമൂഹം ഒറ്റക്കെട്ടായി ചെറുകുകയാണ് വേണ്ടതെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം)വടകര മണ്ഡലം കുടുംബ സംഗമം അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **ഭീകരതയും തീവ്രതയും ഒരു മതത്തിന്റെയും ഭാഗമില്ലെന്നും ഇത്തരം ശക്തികളെ സമൂഹം ഒറ്റക്കെട്ടായി ചെറുകുകയാണ് വേണ്ടതെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം)വടകര മണ്ഡലം കുടുംബ സംഗമം അഭിപ്രായപ്പെട്ടു.

വടകര എം യു എം ഹയർസെക്കൻഡറിയിൽ നടന്ന സംഗമം കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹരീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. ടിപി മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മുസ്ലിം നവോത്ഥാന ചരിത്രഗ്രന്ഥം ഒന്നാം വാല്യം ജില്ലാ സെക്രട്ടറി എൻ കെ എം സക്കരിയ്യ, സി മഹമൂദിന് നൽകി പ്രകാശനം ചെയ്തു. എം പി അബ്ദുൽ കരീം, പി കെ ഫൈസൽ, കെ വി കുഞ്ഞബ്ദുള്ള, സലാം കല്ലേരി, മുഹമ്മദ് വാണിമേൽ, ശരീഫ് സ്വലാഹി, സുഹൈൽ കല്ലേരി, ഫൈസൽ നന്തി, ഷഹീന പുതുപ്പണം, ഫഹദ് കുറുന്തോടി, സഫ് വാൻ പി സി, റാഫി കോട്ടക്കൽ, ഷാഫി ചെരണ്ടത്തൂർ സംസാരിച്ചു.

ആദർശ സംഗമം കിഡ്സ് കോർണർ ടീനേജ് കോർണർ തുടങ്ങി വിവിധ സെഷനുകളിലായി ഹമീദലിഅരൂർ, നബീലാ കുനിയിൽ, സിറാജുദ്ദീൻ പറമ്പത്ത്, ഹാഫിള് ഉനൈസ് പാപ്പിനിശ്ശേരി, നസീർ മദനി, ഇബ്രാഹിം പുനത്തിൽ, അബു അലിഫ് വിഷയാവതരണം നടത്തുകയും, ശേഷം സംസ്ഥാന സമ്മേളനത്തിന്റെ മണ്ഡലംതല സ്വാഗതസംഘ രൂപീകരണം ജില്ലാ ചെയർമാൻ സി.കെ പോക്കർ ഉദ്ഘാടനം ചെയ്തു.പി ഹാരിസ് ചെയർമാനും പി കെ ഫൈസൽ കൺവീനറുമായി 916 അംഗകമ്മിറ്റിക്ക് രൂപം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66626/knm-says-no-religion-has-support-for-terrorism)