---
title: "അധ്യാപകർക്ക് സ്നേഹാദരവുമായി വിദ്യാർത്ഥികൾ"
english_title: "Students with love for teachers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66629/students-with-love-for-teachers"
published_at: "2022-09-06T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317677041c3e_snehfadhraan.jpg"
keywords: []
---

# അധ്യാപകർക്ക് സ്നേഹാദരവുമായി വിദ്യാർത്ഥികൾ

> **Lead Summary:** **ഒഞ്ചിയം:** ദീർഘകാലത്തെ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാർക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ അധ്യാപകദിനത്തിൽ നൽകിയ സ്നേഹാദരവ് ശ്രദ്ധേയമായി.

## Article Content

**ഒഞ്ചിയം:** ദീർഘകാലത്തെ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാർക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ അധ്യാപകദിനത്തിൽ നൽകിയ സ്നേഹാദരവ് ശ്രദ്ധേയമായി.

ഒഞ്ചിയം സ്പർശം അയൽപക്ക വേദിയിൽ നടന്ന ചടങ്ങിൽ അധ്യാപകരായ പി എം ബാലകൃഷ്ണൻ, പി എം ശ്രീധരൻ, കെ കെ ശ്രീധരൻ, ടി എൻ രാധ, പി എം അശോകൻ, ടി നളിനി,പിപി കമല, പി പി പത്മജ, പി ഹരീന്ദ്രനാഥ് എന്നിവരെയാണ് ആദരിച്ചത്.

വിശ്രമ ജീവിതത്തിൽ താങ്കൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും കുട്ടികളുടെ ഈ പ്രവർത്തി ഏറെ പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും ചടങ്ങിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു.

കുട്ടികൾക്ക് ക്ലാസ് എടുത്തും പാട്ടുപാടിയും കഥകൾ പറഞ്ഞും തങ്ങളുടെ പഴയകാല ഓർമ്മകൾ അധ്യാപകർ പുതുക്കി. ചടങ്ങിന് വിദ്യാർഥികളായ സാനിയ ശശി, വിസ്മയ സി എം,അയന വി, സഞ്ജയ് സൂര്യ, ദേവനന്ദ, നിവേദിത, അനന്യ കെഎം, വൈഗ പ്രമോദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66629/students-with-love-for-teachers)