---
title: "ഫാർമിസ്റ്റുകളോടൊപ്പം എംപി. കെ.മുരളീധരൻ "
english_title: "MP with farmers. K. Muralidharan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66630/mp-with-farmers-k-muralidharan"
published_at: "2022-09-06T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63176854b0d8f_muraleedharan.jpg"
keywords: []
---

# ഫാർമിസ്റ്റുകളോടൊപ്പം എംപി. കെ.മുരളീധരൻ 

> **Lead Summary:** **വടകര: **ഫാർമിസിസ്റ്റ് അസോസിയേഷന്റെ (കെപിപിഎ) ആഭിമുഖ്യത്തിൽ വടകരയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടകര എം പി കെ മുരളീധരൻ നിർവഹിച്ചു.

## Article Content

**വടകര: **ഫാർമിസിസ്റ്റ് അസോസിയേഷന്റെ (കെപിപിഎ) ആഭിമുഖ്യത്തിൽ വടകരയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടകര എം പി കെ മുരളീധരൻ നിർവഹിച്ചു.

ഡോക്ടർക്കും രോഗിക്കും ഇടയിലെ പ്രധാന കണ്ണിയായ ഫാർമിസ്റ്റുകൾ മരുന്നിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രോഗികൾക്ക് പറഞ്ഞുകൊടുക്കുവാൻ ബാധ്യസ്ഥരാണ് എന്നും മരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ സമൂഹത്തിന് പറഞ്ഞുകൊടുക്കുവാനുള്ള കടമ നിർവഹിക്കണം എന്നും അദ്ദേഹം പറഞ്ഞു. വടകര എംഎൽഎ കെ കെ രമ ഓണസന്ദേശം കൈമാറി.

അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, എം ഷെറിൽ കുമാർ, സി എച്ച് രജീഷ്,സി സുമേഷ്, എം ടി നജീർ, എ പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66630/mp-with-farmers-k-muralidharan)