---
title: "ടിപിയുടെ ഓർമ്മയിൽ ഇന്ന് ഒഞ്ചിയത്ത് ഓണാഘോഷം"
english_title: "Today is Onjiath Onam celebration in memory of TP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66721/today-is-onjiath-onam-celebration-in-memory-of-tp"
published_at: "2022-09-07T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318399add33a_TP.jpg"
keywords: []
---

# ടിപിയുടെ ഓർമ്മയിൽ ഇന്ന് ഒഞ്ചിയത്ത് ഓണാഘോഷം

> **Lead Summary:** **ഒഞ്ചിയം:** ടിപി ചന്ദ്രശേഖരൻ ഇല്ലാത്ത ഒരു ഓണം എന്നുള്ളത് ഒഞ്ചിയത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമാണെങ്കിലും അദ്ദേഹം ചെയ്ത നന്മയുടെ മധുരം അയവിറക്കുകയാണ് ടിപി സ്മാരക കലാസമിതി.

## Article Content

**ഒഞ്ചിയം:** ടിപി ചന്ദ്രശേഖരൻ ഇല്ലാത്ത ഒരു ഓണം എന്നുള്ളത് ഒഞ്ചിയത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമാണെങ്കിലും അദ്ദേഹം ചെയ്ത നന്മയുടെ മധുരം അയവിറക്കുകയാണ് ടിപി സ്മാരക കലാസമിതി.

ഇന്ന് രാവിലെ മുതൽ ടിപിയുടെ സ്വന്തം കവലയായ ഒഞ്ചിയം ബാങ്കിന് സമീപത്താണ് ഓണം സമുചിതമായി ആഘോഷിക്കുന്നത്. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു ഉത്സവമാണ്.

കമ്പവലിയും മറ്റു കായിക മത്സരങ്ങൾക്ക് പുറമേ ചിത്രരചന മത്സരം കലാപരിപാടികൾ, പൂക്കള മത്സരങ്ങളും, എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ ഉന്നതമാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സമ്മാനദാന ചടങ്ങും ഇന്ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66721/today-is-onjiath-onam-celebration-in-memory-of-tp)