---
title: "സീതി സാഹിബ് അക്കാദമി പ്രവർത്തനം തുടങ്ങി "
english_title: "Siti Sahib Academy started functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66736/siti-sahib-academy-started-functioning"
published_at: "2022-09-07T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318455dc1d50_siti.jpg"
keywords: []
---

# സീതി സാഹിബ് അക്കാദമി പ്രവർത്തനം തുടങ്ങി 

> **Lead Summary:** **വെള്ളികുളങ്ങര: **സീതി സാഹിബ് അക്കാദമി വെള്ളികുളങ്ങരയിൽ തുടങ്ങി. മുസ്ലിം യൂത്ത് ലീഗ് ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അക്കാദമിയുടെ പ്രവർത്തനം.

## Article Content

**വെള്ളികുളങ്ങര: **സീതി സാഹിബ് അക്കാദമി വെള്ളികുളങ്ങരയിൽ തുടങ്ങി. മുസ്ലിം യൂത്ത് ലീഗ് ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അക്കാദമിയുടെ പ്രവർത്തനം.

വെള്ളി കുളങ്ങരയിൽ നടന്ന യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ നീതിബോധവും നേതൃത്വപാഠവുമുള്ളവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി എം ഫൈസൽ സംസാരിച്ചു. യൂത്ത് ലീഗ് നേതാക്കന്മാരായ ജൗഹർ വെള്ളികുളങ്ങര, മൻസൂർ ഒഞ്ചിയം, അർഷാദ് ഇ കെ, സിറാജ് കെ പി, റിഫാസ് ഇ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66736/siti-sahib-academy-started-functioning)