---
title: "ഹൃദയപൂർവ്വം ഡിവൈഎഫ്ഐ; വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഡിവൈഎഫ്ഐ "
english_title: "Sincerely DYFI; DYFI to keep those who are hungry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66739/sincerely-dyfi-dyfi-to-keep-those-who-are-hungry"
published_at: "2022-09-07T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631846ce1072b_dyfi.jpg"
keywords: []
---

# ഹൃദയപൂർവ്വം ഡിവൈഎഫ്ഐ; വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഡിവൈഎഫ്ഐ 

> **Lead Summary:** **പയ്യോളി: **വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിൽ നടത്തിവരുന്ന ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ 400ആം ദിവസം പയ്യോളി നോർത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിലെ വീടുകളിൽ നിന്നും ശേഖരിച്ച് ഉച്ചഭക്ഷണം മെഡിക്കൽ കോളേജിൽ എത്തിച്ചു.

## Article Content

**പയ്യോളി: **വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിൽ നടത്തിവരുന്ന ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ 400ആം ദിവസം പയ്യോളി നോർത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിലെ വീടുകളിൽ നിന്നും ശേഖരിച്ച് ഉച്ചഭക്ഷണം മെഡിക്കൽ കോളേജിൽ എത്തിച്ചു.

സിപിഎം ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു. ലോക്കൽ കമ്മിറ്റി മെമ്പർമാരായ സുധീഷ് രാജ്, എൻ ടി രാജൻ, വി രവീന്ദ്രൻ, ധനഞ്ജയൻ, സി മനോജൻ, എംപി ബാബു, ഡിവൈഎഫ്ഐ നേതാക്കളായ പി വി സാന്ദ്ര, വിഷ്ണുരാജ്, അതുൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66739/sincerely-dyfi-dyfi-to-keep-those-who-are-hungry)