---
title: "കുട്ടികളുടെ ശ്രദ്ധയ്ക്ക്; വാങ്ങി കഴിക്കുന്ന മിഠായികളിൽ പലതിലും ലഹരി ആണെന്ന് റിപ്പോർട്ട്."
english_title: "For the attention of children; It is reported that many of the candies that are bought are intoxicating."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66766/for-the-attention-of-children-it-is-reported-that-many-of-the-candies-that-are-bought-are-intoxicating"
published_at: "2022-09-07T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318762528b10_love_bird.jpg"
keywords: []
---

# കുട്ടികളുടെ ശ്രദ്ധയ്ക്ക്; വാങ്ങി കഴിക്കുന്ന മിഠായികളിൽ പലതിലും ലഹരി ആണെന്ന് റിപ്പോർട്ട്.

> **Lead Summary:** **വടകര: **കുട്ടികളുടെ ശ്രദ്ധയ്ക്ക്... മിഠായിയാണെന്ന് വിചാരിച്ച് കുട്ടികൾ വാങ്ങി കഴിക്കുന്ന പലതും ലഹരി ആണെന്ന് റിപ്പോർട്ട്.

## Article Content

**വടകര: **കുട്ടികളുടെ ശ്രദ്ധയ്ക്ക്... മിഠായിയാണെന്ന് വിചാരിച്ച് കുട്ടികൾ വാങ്ങി കഴിക്കുന്ന പലതും ലഹരി ആണെന്ന് റിപ്പോർട്ട്.

പല കടകളിലും ലഹരി മിഠായികൾ സുലഭമാണ്. പക്ഷേ വിദ്യാർത്ഥികൾ വിചാരിക്കുന്നത് മിഠായി ആണെന്നാണ് 5 രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ വില. ഒരുതവണ ഇത്തരത്തിലുള്ള മിഠായി കഴിച്ചാൽ പയ്യെ പയ്യെ ഇതിന് അടിമപ്പെട്ടു പോകുന്ന അവസ്ഥയാണ് കാണുന്നത്.

എൽപി സ്കൂൾ വിദ്യാർഥികൾ മുതൽ കോളേജ് തലം വരെയുള്ളവർ ഇതിന്റെ ഉപഭോക്താക്കൾ ആണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്, ഇതിൽ പെൺകുട്ടികളും ഉണ്ട്. ലഹരി കടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രവർത്തിക്കുന്ന വൻ റാക്കറ്റുകൾ ഉണ്ട്.

കുട്ടികളെയും ചെറുപ്പക്കാരെയും ലഹരി മിഠായികൾ നൽകി വലയിലാക്കി ഭാവിയിൽ മയക്കുമരുന്നിനും കഞ്ചാവിനും അടിമകളാക്കുന്ന തലമുറയെ സൃഷ്ടിക്കുവാനാണ് ഈ ലോബിയുടെ ലക്ഷ്യം.

മനുഷ്യരാശിക്ക് തന്നെ ഭീഷണിയാക്കുന്ന ഈ ഒരു വിപത്തിനെ തടയുവാൻ അധികാരികളും അധികൃതരും രക്ഷിതാക്കളും തയ്യാറാകണം. ഇത്തരം മിഠായികൾ വിൽക്കുന്നതിനെതിരെ വ്യാപകമായ റെയ്ഡ് നടത്തണം, അല്ലാത്തപക്ഷം ഇതൊരു തുടർക്കഥയാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66766/for-the-attention-of-children-it-is-reported-that-many-of-the-candies-that-are-bought-are-intoxicating)