പ്രതിഷേധ സായാഹ്നം; അനുപമയ്ക്ക് നീതിയുറപ്പാക്കാന്‍കഴിയാത്ത മുഖ്യമന്ത്രി രാജിവെക്കണം - കെ.കെ രമ

പ്രതിഷേധ സായാഹ്നം; അനുപമയ്ക്ക് നീതിയുറപ്പാക്കാന്‍കഴിയാത്ത മുഖ്യമന്ത്രി രാജിവെക്കണം - കെ.കെ രമ
Oct 22, 2021 09:19 PM | By Shalu Priya

വടകര : അമ്മയില്‍നിന്നും കുഞ്ഞിനെ മാറ്റിയവര്‍ക്കെതിരെ നടപടിയെടുക്കാനോ, അനുപമയ്ക്ക് നീതി നല്‍കാനോ കഴിയാത്ത മുഖ്യമന്ത്രി ആ സ്ഥാനത്തുതുടരുന്നത് അപമാനകരമാണെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു.

റവല്യൂഷനറി മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ വടകരയില്‍ അനുപമയ്ക്ക് നീതിക്കായി നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നും കുറ്റം ചെയ്ത ഭരണഘടന സ്ഥാപനങ്ങളിലുള്ള മുഴുവന്‍പേരെയും ശിക്ഷിക്കണമെന്നും കെ.കെ രമ പറഞ്ഞു. തന്റെ കുഞ്ഞിനെ തിരിച്ചുതരണമെന്ന് പറയുന്ന അമ്മയെ കുറ്റക്കാരിയാക്കി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.

അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുന്നതുവരെ കേരളമൊന്നടങ്കം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ വ്യക്തമാക്കി.

ഗര്‍ഭപാത്രത്തിന് നീതിയുറപ്പാക്കുക, കുഞ്ഞിനെ തട്ടിയെടുക്കാന്‍ കൂട്ടുനിന്നവരെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ചുവിളക്ക് ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ടി.പി മിനിക, ടി.കെ അനിത, കെ.ജാനു, ഗീതമോഹന്‍, കെ.ഷേര്‍ളി നേതൃത്വം നല്‍കി. പടം...അനുപമയ്ക്ക് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് റവല്യൂഷനറി മഹിളാ ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ സായാഹ്നം

Chief Minister who could not ensure justice for Anupama should resign - KK Rema

Next TV

Related Stories
നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍

Nov 26, 2021 06:55 PM

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍...

Read More >>
മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

Nov 26, 2021 06:05 PM

മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ? തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ...

Read More >>
മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

Nov 26, 2021 03:33 PM

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം...

Read More >>
വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

Nov 26, 2021 02:06 PM

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്...

Read More >>
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം

Nov 26, 2021 01:37 PM

ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തണം

പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍...

Read More >>
വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്

Nov 26, 2021 12:54 PM

വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി...

Read More >>
Top Stories