---
title: "ജനപ്രതിനിധികൾക്കൊപ്പം ആടിയും പാടിയും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ  ഓണാഘോഷം."
english_title: "Onam celebration of differently-abled students by dancing and singing with people's representatives."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66795/onam-celebration-of-differently-abled-students-by-dancing-and-singing-with-peoples-representatives"
published_at: "2022-09-07T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631899df23ac8_Untitled-1.jpg"
keywords: []
---

# ജനപ്രതിനിധികൾക്കൊപ്പം ആടിയും പാടിയും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ  ഓണാഘോഷം.

> **Lead Summary:** **അഴിയൂർ : **23 വർഷം പിന്നിട്ട അഴിയൂർ പഞ്ചായത്ത് ബഡ്സ് സ്കൂൾ ഓണാഘോഷം വിവിധ പരിപാടികളോടെ ഷംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

## Article Content

**അഴിയൂർ : **23 വർഷം പിന്നിട്ട അഴിയൂർ പഞ്ചായത്ത് ബഡ്സ് സ്കൂൾ ഓണാഘോഷം വിവിധ പരിപാടികളോടെ ഷംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ജനപ്രതിനിധികളോടൊപ്പവും രക്ഷിതാക്കളോടൊത്തും ആടിയും പാടിയും വിവിധ വിനോദപരിപാടികളിൽ പങ്കെടുത്തുമാണ് ഭിന്നശേഷി വിദ്യാർത്ഥികൾ ഓണാഘോഷം കെങ്കേമമാക്കിയത്.

പൂക്കളവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പുത്തമ്പുരയിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ അദ്ധ്യക്ഷത വഹിച്ചു.

ബഡ്സ് സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെമ്പർമാരുമായ റീന രയരോത്ത്, സാലിം പുനത്തിൽ, പ്രീത പി കെ, മെമ്പർ ജയചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീധരൻ, സിക്രട്ടറി അരുൺകുമാർ, അസിസ്റ്റന്റ് സിക്രട്ടറി ജ്യോതിഷ്, ഷുക്കൂർ തങ്ങൾ, ഷംസുദ്ധീൻ മനയിൽ, മുനീർ കെ എന്നിവർ ആശംസയർപ്പിച്ചു.

മെമ്പർമാരായ സി എം സജീവൻ, സാജിദ് എൻ, പ്രമോദ് മാട്ടാണ്ടി, സീനത്ത് ബഷീർ, സ്കൂൾ ഹെൽപർ ഷൈജ, ശ്രീജേഷ്, പ്രകാശ് ബാബു, എന്നിവർ നേതൃത്വം നൽകി.

23 വർഷം സ്തുത്യർഹ സേവനം നടത്തിയ സ്കൂൾ ടീച്ചർ പുഷ്പലത കെ വി, ഹെൽപർ ഷൈജ ടി എന്നവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ബഡ്സ് സ്കൂൾ ടീച്ചർ പുഷ്പലത സ്വാഗതവും പിടിഎ പ്രസിഡണ്ട് മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66795/onam-celebration-of-differently-abled-students-by-dancing-and-singing-with-peoples-representatives)