---
title: "ആശാകിരൺ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ബി.ഡി. കെ വടകരയുടെ ഓണാഘോഷം "
english_title: "Ashakiran Budds school children along with B.D. Onam celebration of K Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66945/ashakiran-budds-school-children-along-with-bd-onam-celebration-of-k-vadakara"
published_at: "2022-09-08T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a188f326a4_Untitled-1.jpg"
keywords: []
---

# ആശാകിരൺ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ബി.ഡി. കെ വടകരയുടെ ഓണാഘോഷം 

> **Lead Summary:** **വടകര : **ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെ ഓണാഘോഷം ആശാകിരൺ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ചെമ്മരത്തൂർ മാനവീയം ഹാളിൽ വെച്ച് നടന്നു പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരായ 50 ഓളം വിദ്യാർത്ഥികളുടെ സാന്നിധ്യവും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

## Article Content

**വടകര : **ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെ ഓണാഘോഷം ആശാകിരൺ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ചെമ്മരത്തൂർ മാനവീയം ഹാളിൽ വെച്ച് നടന്നു പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരായ 50 ഓളം വിദ്യാർത്ഥികളുടെ സാന്നിധ്യവും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

ഓണപ്പൂക്കളമിട്ടും,പാട്ട് പാടിയും ഡാൻസ് കളിച്ചും ഓണ സദ്യ കഴിച്ചും ഓണാഘോഷം അവിസ്മരണീയമായി മാറി.തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു ബഡ്സ് സ്കൂൾ അധ്യാപിക സവിത അധ്യക്ഷത വഹിച്ചു.

ബി.ഡി. കെ രക്ഷാധികാരികളായ വത്സരാജ് മണലാട്ട് , അൻസാർ ചേരാപുരം ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സഫറിക് സഹദ് എന്നിവർ ആശംസകളർപ്പിച്ചു .ബി.ഡി. കെ വടകര സെക്രട്ടറി മുനീബ്കറ്റോടി സ്വാഗതവും പ്രസിഡണ്ട് ഹസ്സൻ വി.എസ് നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ വകയായുള്ള ഓണക്കിറ്റുകളും , പി.ആർ എം .കെ.എച്ച്.എസ്.എസ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ വകയായുള്ള ഉപഹാരങ്ങളും ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66945/ashakiran-budds-school-children-along-with-bd-onam-celebration-of-k-vadakara)