---
title: "സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം; ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം"
english_title: "A dispute relating to the provision of the side; Widespread protest over the beating of the bus conductor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67052/a-dispute-relating-to-the-provision-of-the-side-widespread-protest-over-the-beating-of-the-bus-conductor"
published_at: "2022-09-09T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631af13aed831_Untitled-1.jpg"
keywords: []
---

# സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം; ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **വടകര : **ബസ് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം.

## Article Content

**വടകര : **ബസ് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം.

ഇന്നലെ വൈകിട്ട് ആറുമണിക്ക് വടകര തലശ്ശേരി റൂട്ടിൽ ഓടുന്ന വിത്താര എന്ന ബസ്സിലെ കണ്ടക്ടർ റഫ്നീഷിനെ അഴിയൂർ ചുങ്കം മാവേലി ബസ്റ്റോപ്പിൽ വെച്ച് ചിലർ ക്രൂരമായി മർദ്ദിച്ചത്.

സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം ആയിരുന്നു അക്രമണത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിലാണ് വടകര തലശ്ശേരി റൂട്ടിലെ ബസുകൾ. ഇന്ന് പൂഴിത്തല മുതൽ അഴിയൂർ ചുങ്കം വരെ റോഡ് ഉപരോധിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകാർ, തലശ്ശേരിയിലെ ബസ്സ് ജീവനക്കാർ എല്ലാവരും സമരത്തിന്റെ ഭാഗമായി ഉണ്ടാകും എന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു.

വടകര സി ഐയുയി ഉടൻ കൂടിക്കാഴ്ച നടത്തി കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കുവാൻ ഇടപെടൽ നടത്തുമെന്നും അവർ പറഞ്ഞു.

കുറേക്കാലമായി പൂഴിത്തല മേഖലയിലും അഴിയൂർ ചുങ്കത്തും ബസ്സ് തൊഴിലാളികൾ ആക്രമികളുടെ ആക്രമത്തിന് ഇരയാകേണ്ടി വരുന്നുണ്ടെന്നും ഇതിനൊരുറുതി വരുത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണെന്നും അവർ കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67052/a-dispute-relating-to-the-provision-of-the-side-widespread-protest-over-the-beating-of-the-bus-conductor)