---
title: "കരിമ്പനപാലത്ത് ദേശീയപാതയിൽ ലോറി മറിഞ്ഞ്  അപകടം"
english_title: "A lorry overturned on the national highway at Karimpanapalam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67063/a-lorry-overturned-on-the-national-highway-at-karimpanapalam"
published_at: "2022-09-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631afd974c93d_accident.jpg"
keywords: []
---

# കരിമ്പനപാലത്ത് ദേശീയപാതയിൽ ലോറി മറിഞ്ഞ്  അപകടം

> **Lead Summary:** **വടകര : ** കരിമ്പനപാലത്ത് ദേശീയപാതയിൽ ലോറി മറിഞ്ഞ് അപകടം. കഴിഞ്ഞദിവസം അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.

## Article Content

**വടകര : ** കരിമ്പനപാലത്ത് ദേശീയപാതയിൽ ലോറി മറിഞ്ഞ് അപകടം. കഴിഞ്ഞദിവസം അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.

MH 43 U 6813 എന്ന നമ്പറിലുള്ള മരത്തടികളുമായി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂരിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് അപകടം ഒന്നും സംഭവിച്ചില്ല.വടകര ഭാഗത്ത്‌ നിന്ന് വന്ന കാറിനെ മറ്റൊരു കാർ മറികടക്കാൻ ശ്രമിച്ചതോടെ ലോറി ഡ്രൈവർ ഇടത് വർഷത്തേക്ക് വെട്ടിക്കുകയായിരുന്നു. അപ്പോഴാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67063/a-lorry-overturned-on-the-national-highway-at-karimpanapalam)