---
title: "'സുരക്ഷിത കൗമാരം'; ഉദ്ഘാടനം വടകര എംഎൽഎ കെകെ രമ നിർവ്വഹിക്കും "
english_title: "'Safe Adolescence'; Vadakara MLA KK Rama will perform the inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67159/safe-adolescence-vadakara-mla-kk-rama-will-perform-the-inauguration"
published_at: "2022-09-09T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b54e69f780_rama.jpg"
keywords: []
---

# 'സുരക്ഷിത കൗമാരം'; ഉദ്ഘാടനം വടകര എംഎൽഎ കെകെ രമ നിർവ്വഹിക്കും 

> **Lead Summary:** **ഒഞ്ചിയം : **എം ആർ സി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ സൈക്കോതെറാപ്പി& ഫിസിയോതെറാപ്പി കൗൺസിലിംഗ് സെന്ററിന്റേയും, വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ 'സുരക്ഷിത കൗമാരം' എന്ന പേരിൽ ബോധവൽക്കരണ ക്ലാസും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു.

## Article Content

**ഒഞ്ചിയം : **എം ആർ സി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ സൈക്കോതെറാപ്പി& ഫിസിയോതെറാപ്പി കൗൺസിലിംഗ് സെന്ററിന്റേയും, വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ 'സുരക്ഷിത കൗമാരം' എന്ന പേരിൽ ബോധവൽക്കരണ ക്ലാസും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം വടകര എംഎൽഎ കെകെ രമ നാളെ രാവിലെ 10 മണിക്ക് ഒഞ്ചിയം ജുമാ മസ്ജിദിന് സമീപമുള്ള എം ആർ സി സെന്ററിൽ നിർവ്വഹിക്കും.

എം ആർ സി യുടെ ചെയർമാനും ഒഞ്ചിയം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ കെ പി ഇബ്രാഹിം ഹാജി അധ്യക്ഷനാകും. , ഡോക്ടർ രാഹുൽ ആർ മുഖ്യ അതിഥി ആകും. ലഹരിക്കെതിരെ ജാഗ്രത പുലർത്തുവാനും വിദ്യാർത്ഥികളിലെ സുരക്ഷിത കൗമാരം ഉറപ്പുവരുത്താൻ എന്തൊക്കെ ജാഗ്രതയാണ് രക്ഷിതാക്കളും സമൂഹവും മറ്റും പുലർത്തേണ്ടത് എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും.

പ്രതിഭകളെ ആദരിക്കലിൽ ഒഞ്ചിയത്തിന്റെ കവിയായ ഉസ്മാൻ ഒരിയാന, സംസ്ഥാന ബോക്സിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ തേജ അനിൽകുമാർ, എആർ അനിവേദ ശിശുക്ഷേമ സമിതിയുടെ സംസ്ഥാന കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം എന്നിവരെ ആദരിക്കും.

ആതുര സേവന രംഗത്ത് യാതൊരു ലാഭേച്ഛയുമില്ലാതെ തികച്ചും സൗജന്യ സേവനം നൽകുന്ന എംആർസിയെ ജനങ്ങൾ കഴിഞ്ഞ കാലത്ത് നെഞ്ചേറ്റിയതുപോലെ ഇനിയും തുടരണമെന്ന് സ്വാഗതസംഘം ചെയർമാൻ പി കെ അഷ്റഫ്, റഹീം മീനത്ത്കൺവീനർ, പി പി കെ അബ്ദുല്ല, ഹിഷാം തിരുവന എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67159/safe-adolescence-vadakara-mla-kk-rama-will-perform-the-inauguration)