---
title: "കടകളിൽ പരിശോധന; ലഹരിക്കെതിരെ പോലീസ് നടപടി ശക്തമാക്കി "
english_title: "Inspection of shops; Police has stepped up action against drunkenness"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67161/inspection-of-shops-police-has-stepped-up-action-against-drunkenness"
published_at: "2022-09-09T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b57540fe5b_vadakara.jpg"
keywords: []
---

# കടകളിൽ പരിശോധന; ലഹരിക്കെതിരെ പോലീസ് നടപടി ശക്തമാക്കി 

> **Lead Summary:** **വടകര : **നഗരത്തിൽ ലഹരി മയക്കുമരുന്ന് വില്പനകൾ സജീവമായതോടെ ഇത്തരം സംഘങ്ങളെ കണ്ടെത്താൻ നേതൃത്വത്തിൽ വടകരയിൽ പരിശോധന നടത്തി.

## Article Content

**വടകര : **നഗരത്തിൽ ലഹരി മയക്കുമരുന്ന് വില്പനകൾ സജീവമായതോടെ ഇത്തരം സംഘങ്ങളെ കണ്ടെത്താൻ നേതൃത്വത്തിൽ വടകരയിൽ പരിശോധന നടത്തി.

റെയിൽവേ സ്റ്റേഷൻ പരിസരം, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ചില കടകൾ കേന്ദ്രീകരിച്ച് ലഹരി ഉൽപ്പന്നങ്ങൾ വില്പന നടക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത്തരം കടകളിലും പരിശോധന നടത്തി.

പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. റൂറൽ ജില്ലാ പോലീസ് മേധാവി കറുപ്പ് സ്വാമിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി പി കെ എസ് ഷാജി, വടകര സിഐ മനോജ്, എസ് ഐ സജീഷ് എംകെ, ഡോഗ് സ്ക്വാഡിലെ പ്രതീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67161/inspection-of-shops-police-has-stepped-up-action-against-drunkenness)