---
title: "പയ്യോളി നഗരസഭ ഓണാഘോഷം ഇന്ന് "
english_title: "Paioli municipality is celebrating Onam today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67296/paioli-municipality-is-celebrating-onam-today"
published_at: "2022-09-10T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c444531e17_onam.jpg"
keywords: []
---

# പയ്യോളി നഗരസഭ ഓണാഘോഷം ഇന്ന് 

> **Lead Summary:** **പയ്യോളി: **പയ്യോളി നഗരസഭ 29 ആം ഡിവിഷന്റെ ഓണാഘോഷ പരിപാടി സമുചിതമായി ഇന്ന് ആഘോഷിക്കുന്നു. കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നു കൊണ്ടാണ് ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**പയ്യോളി: **പയ്യോളി നഗരസഭ 29 ആം ഡിവിഷന്റെ ഓണാഘോഷ പരിപാടി സമുചിതമായി ഇന്ന് ആഘോഷിക്കുന്നു. കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നു കൊണ്ടാണ് ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് വാർഡ് കൗൺസിലർ സുനൈദ് ഉദ്ഘാടനം ചെയ്യും. രമ്യ ഒ പി. എ ഡി എസ് പ്രസിഡണ്ട് അധ്യക്ഷതവഹിക്കും. സിഡിഎസ് ചെയർപേഴ്സൺ രമ്യ പി പി മുഖ്യ അതിഥി ആയിരിക്കും.

വാർഡ് കൗൺസിലർമാർ മറ്റു പ്രമുഖ വ്യക്തികൾ സംസാരിക്കും. പരിപാടിയോട് അനുബന്ധിച്ച് മ്യൂസിക്കൽ ചെയർ, സൂചിയും നൂലും കോർക്കൽ, മെഴുകുതിരി ഓട്ടം, ലെമൺ സ്പൂൺ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, തൊപ്പി മാറ്റൽ, കമ്പവലി എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67296/paioli-municipality-is-celebrating-onam-today)