---
title: "കോഴിക്കോട് നോർത്ത് ജില്ലാ യൂത്ത് വിങ് രൂപീകരിച്ചു "
english_title: "Kozhikode North District Youth Wing formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67375/kozhikode-north-district-youth-wing-formed"
published_at: "2022-09-10T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c9847ab807_youth_wing.jpg"
keywords: []
---

# കോഴിക്കോട് നോർത്ത് ജില്ലാ യൂത്ത് വിങ് രൂപീകരിച്ചു 

> **Lead Summary:** **വടകര: **ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് നോർത്ത് ജില്ലാ യൂത്ത് വിങ് വടകരയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ചു. എലത്തൂർ, ബാലുശ്ശേരി, കൊയിലാണ്ടി, വടകര, നാദാപുരം കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളാണവ. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ആയി സലിം മാസ്റ്റർ ഇടവലത്തിനെയും, ജനറൽ സെക്രട്ടറിയായി ഷെജീർ ഏറാമലയെയും ട്രെഷറർ ആയി മുഹമ്മദലി കൊറോത്തിനെയും തെരഞ്ഞെടുത്തു.

## Article Content

**വടകര: **ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് നോർത്ത് ജില്ലാ യൂത്ത് വിങ് വടകരയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ചു. എലത്തൂർ, ബാലുശ്ശേരി, കൊയിലാണ്ടി, വടകര, നാദാപുരം കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളാണവ. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ആയി സലിം മാസ്റ്റർ ഇടവലത്തിനെയും, ജനറൽ സെക്രട്ടറിയായി ഷെജീർ ഏറാമലയെയും ട്രെഷറർ ആയി മുഹമ്മദലി കൊറോത്തിനെയും തെരഞ്ഞെടുത്തു.

യോഗം എൽ എൻ എസ് ലഹരി നിർമാർജന സമിതി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഇമ്പിച്ചി മമ്മു ഉദ്ഘടനം ചെയ്തു.അനസ് നങ്ങാണ്ടി സ്വാഗതം പറഞ്ഞു.ഹുസൈൻ കമ്മന സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.

ഇപ്പോൾ നമ്മുടെ നാട് അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ലഹരി എന്നും ലഹരിയുടെ നിർമാർജനമാണ് ഒരു സമൂഹത്തിന് സാമൂഹിക സംഘടന എന്ന നിലയിൽ ചെയ്യുവാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും അത് നിർവഹിക്കുവാൻ യൂത്ത് വിങ്ങിന് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

ലഹരി നിർമ്മാണ സമിതി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കരീം കൊച്ചേരി ജില്ലാ ചെയർമാൻ ,സഫിയ വനിത വിംഗ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ , അഖില മരിയാട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ , ശ്യാമള വടകര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ , എം ഫൈസൽ, ഫിറോസ് നാദാപുരം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67375/kozhikode-north-district-youth-wing-formed)