---
title: "ഹരിതം വടകരയുടെ പ്രഥമ പുരസ്കാരം എംസി വടകരയ്ക്ക് "
english_title: "First award of Haritam Vadakara to MC Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67379/first-award-of-haritam-vadakara-to-mc-vadakara"
published_at: "2022-09-10T19:42:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c9b84a0e95_mc.jpg"
keywords: []
---

# ഹരിതം വടകരയുടെ പ്രഥമ പുരസ്കാരം എംസി വടകരയ്ക്ക് 

> **Lead Summary:** **വടകര: **വടകര നിയോജക മണ്ഡലം പ്രവർത്തന മേഖലയാക്കി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക കലാസാഹിത്യ രംഗങ്ങളിൽ നാലുവർഷമായി പ്രവർത്തിച്ചുവരുന്ന ഹരിതം വടകരയുടെ പ്രഥമ പുരസ്കാരം എഴുത്തുകാരനും പൊതുപ്രവർത്തകനും വാഗ്മിയും പത്ര പ്രവർത്തകനുമായ എം സി വടകരയ്ക്ക്.

## Article Content

**വടകര: **വടകര നിയോജക മണ്ഡലം പ്രവർത്തന മേഖലയാക്കി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക കലാസാഹിത്യ രംഗങ്ങളിൽ നാലുവർഷമായി പ്രവർത്തിച്ചുവരുന്ന ഹരിതം വടകരയുടെ പ്രഥമ പുരസ്കാരം എഴുത്തുകാരനും പൊതുപ്രവർത്തകനും വാഗ്മിയും പത്ര പ്രവർത്തകനുമായ എം സി വടകരയ്ക്ക്.

25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. ജൂറി അംഗങ്ങളായ സമദ് പൂക്കാട്, മൊയ്തു അഴിയൂർ, മുഹമ്മദ് ബംഗളത്ത് എന്നിവർ ചേർന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സെപ്റ്റംബർ 23ന് വൈകുന്നേരം നാലുമണിക്ക് വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ പി എ മജീദ് പുരസ്കാരം സമ്മാനിക്കുമെന്ന് ഹരിതം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചടങ്ങിൽ പാറക്കൽ അബ്ദുല്ല, പികെ ഫിറോസ്,എൻ പി അബ്ദുല്ല ഹാജി, പുറന്തേടത്ത് സുകുമാരൻ, പി സഫിയ, ഷുഹൈബ് കുന്നത്ത്, അഫ്നാസ് ചോറോട് എന്നിവർ സംബന്ധിക്കും.

2019 ലാണ് ഹരിതം വടകര രൂപം കൊണ്ടത് സംഘടനയുടെ രൂപീകരണ സമയത്ത് ഓരോ വർഷവും ഒരാൾക്ക് പുരസ്കാരം തീരുമാനിച്ചിരുന്നു. വാർത്ത സമ്മേളനത്തിൽ സമത് പൂക്കാട് ബംഗ്ലത്ത് മുഹമ്മദ്, ഹരിതം വടകര പ്രസിഡണ്ട് അഷ്റഫ് കോറോത്ത്, ഹരിതം ജനറൽ സെക്രട്ടറി എം ടി നാസർ, അൻസാർ മുകച്ചേരി, റാഷിദ് പനോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67379/first-award-of-haritam-vadakara-to-mc-vadakara)