---
title: "സേവനരംഗത്ത് എംആർസി അനുകരണീയം- കെ കെ രമ "
english_title: "MRC exemplary in service - KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67386/mrc-exemplary-in-service-kk-rama"
published_at: "2022-09-10T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631caf3b532fd_rema.jpg"
keywords: []
---

# സേവനരംഗത്ത് എംആർസി അനുകരണീയം- കെ കെ രമ 

> **Lead Summary:** **ഒഞ്ചിയം:** ദീർഘകാലമായി സാമൂഹിക സാംസ്കാരിക മേഖലകളിലും ആരോഗ്യമേഖലയിലും എം ആർ സി ഒഞ്ചിയം നടത്തുന്ന പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. എം ആർ സി ഒഞ്ചിയത്തിന്റെ പുതിയ സംരംഭങ്ങൾ ആയ ഇ- സെർവ്വ് ജനസേവനകേന്ദ്രവും , ഫിസിയോതെറാപ്പി, കൗൺസിലിംഗ് സെൻററുകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഒഞ്ചിയം:** ദീർഘകാലമായി സാമൂഹിക സാംസ്കാരിക മേഖലകളിലും ആരോഗ്യമേഖലയിലും എം ആർ സി ഒഞ്ചിയം നടത്തുന്ന പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. എം ആർ സി ഒഞ്ചിയത്തിന്റെ പുതിയ സംരംഭങ്ങൾ ആയ ഇ- സെർവ്വ് ജനസേവനകേന്ദ്രവും , ഫിസിയോതെറാപ്പി, കൗൺസിലിംഗ് സെൻററുകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശത്തെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പുതിയതായി ആരംഭിച്ച വേവ് വിദ്യാഭ്യാസ കർമ്മപദ്ധതി യിലൂടെ പാഠ്യ-പാഠ്യേതര രംഗത്ത് കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുമെന്ന് ചടങ്ങിൽ എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സുരക്ഷിത കൗമാരം എന്ന വിഷയത്തിൽ ഡോക്ടർ ആർ.രാഹുൽ ക്ലാസ്സ് നൽകി.

ഉറൂബ് പുരസ്കാര ജേതാവ് ഉസ്മാൻ ഒരിയാന,സംസ്ഥാന യൂത്ത് ബോക്സിൽ സ്വർണ്ണം മെഡൽ നേടിയ തേജ അനിൽകുമാർ ,സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ കവിതാരചന മത്സര വിജയി ആർ അനിവേദ എന്നിവർക്കുള്ള ഉപഹാരവും പ്രദേശത്തെ എസ്എസ്എൽസി , പ്ലസ് ടു ഉന്നത വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.

വൈസ് ചെയർമാൻ പി.കെ അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാരിസ് കറ്റോടി സ്വാഗതം ആശംസിച്ചു.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, വൈസ് പ്രസിഡൻറ് റഹീസ നൗഷാദ്,വാർഡ് നമ്പർ നിരോഷ ധനേഷ്, കെ.പി.ഇബ്രാഹിം,സി കെ മൊയ്തു,ഹമീദ് തിരുവന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67386/mrc-exemplary-in-service-kk-rama)