---
title: "സി.സി.ടി.വി അവ്യക്തം; ആശുപത്രിയിലെ ആഭരണ മോഷണം അന്വേഷണം ഊർജ്ജിതം "
english_title: "CCTV unclear; Hospital jewelry theft investigation intensified"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67462/cctv-unclear-hospital-jewelry-theft-investigation-intensified"
published_at: "2022-09-11T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d6627c5a00_theft.jpg"
keywords: []
---

# സി.സി.ടി.വി അവ്യക്തം; ആശുപത്രിയിലെ ആഭരണ മോഷണം അന്വേഷണം ഊർജ്ജിതം 

> **Lead Summary:** **വടകര: **സി.സി.ടി.വി അവ്യക്തമെങ്കിലും പ്രതിയെ കണ്ടെത്തുമെന്ന് പൊലീസ്. ആശുപത്രിയിലെ ആഭരണ മോഷണം അന്വേഷണം ഊർജ്ജിതമാക്കി. സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുട്ടിയുടെയും അമ്മയുടെയും സ്വർണാഭരണങ്ങൾ മോഷണംപോയതായാണ് പരാതി.

## Article Content

**വടകര: **സി.സി.ടി.വി അവ്യക്തമെങ്കിലും പ്രതിയെ കണ്ടെത്തുമെന്ന് പൊലീസ്. ആശുപത്രിയിലെ ആഭരണ മോഷണം അന്വേഷണം ഊർജ്ജിതമാക്കി. സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുട്ടിയുടെയും അമ്മയുടെയും സ്വർണാഭരണങ്ങൾ മോഷണംപോയതായാണ് പരാതി.

മേമുണ്ട സ്വദേശിനി ആശാരി പട്യാട്ട് അനുപമയുടെ ഒരുപവന്റെ ഡയമണ്ട് പതിച്ച വളയും മകന്റെ ഒരുപവന്റെ ബ്രേസ്‌ലെറ്റും മോഷണംപോയതായാണ് പരാതി. വടകര പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചു.

ഓഗസ്റ്റ് 17 മുതൽ 19 വരെ 403-ാം നമ്പർ മുറിയിൽ മകന്റെ ചികിത്സയുടെ ഭാഗമായി രണ്ടുപേരും ഉണ്ടായിരുന്നു. മകന്റെ നെബുലൈസേഷനായി മുറി വിട്ട് പുറത്തുപോയപ്പോഴാണ് മോഷണം നടന്നതെന്ന് കരുതുന്നു. മുറി പൂട്ടിയിരുന്നില്ല.

സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തതക്കുറവുള്ളതായി പോലീസും പറയുന്നു. ആഭരണങ്ങൾ മോഷണംപോയ സംഭവത്തിൽ അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നും സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67462/cctv-unclear-hospital-jewelry-theft-investigation-intensified)